Top

മിതാലി രാജായി തപ്‌സി; ശ്രദ്ധ നേടി 'സബാഷ് മിതു' ടീസര്‍

പ്രിയ ആവേനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

21 March 2022 1:32 PM GMT
ഫിൽമി റിപ്പോർട്ടർ

മിതാലി രാജായി തപ്‌സി; ശ്രദ്ധ നേടി സബാഷ് മിതു ടീസര്‍
X

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതെ കഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ ടീസർ റിലീസ് ചെയ്തു. തപ്‌സി പന്നുവാണ് മിതാലിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് മുഖര്‍ജിയാണ്.

പ്രിയ ആവേനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിര്‍ഷ റേ ചിത്രത്തിനായി ക്യാമററ ചലിപ്പിക്കുന്നു. വിജയ് റാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. രാജ്യാന്തര ക്രിക്കറ്റിൽ താരത്തിന് നിരവധി റെക്കോർഡുകൾ ഉണ്ട്. ഏകദിനത്തിൽ 7000 റണ്ണുകൾ നേടിയ ഏക വനിതാ ക്രിക്കറ്റ് താരം, ഏകദിനത്തിൽ തുടർച്ചയായി ഏഴ് അർദ്ധ സെഞ്ച്വറികൾ നേടിയ താരം എന്നിങ്ങനെ പോകുന്നു മിതാലിയുടെ റെക്കോർഡുകൾ. താരമായി തപ്‌സി എത്തുമ്പോൾ ഇന്ത്യൻ സിനിമാപ്രേമികൾ വലിയ ആവേശത്തിലാണ്.

story highlights: sabhaash mithu teaser out; tapsee to act as indian cricketer mithal raj

Next Story

Popular Stories