Top

ഷാരൂഖ്- അറ്റ്‌ലി ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ഉടൻ?

നയന്‍താരയാണ് ചിത്രത്തിലെ നായികയാവുന്നത്.

15 Jan 2022 10:17 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ്- അറ്റ്‌ലി ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ഉടൻ?
X

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ഹിറ്റ് സംവിധായകൻ അറ്റ്‌ലിയും ഒന്നിക്കുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. സിനിമയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിയമയുടെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ഉടൻ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ഈ മാസം 26ന് സിനിമയുടെ ഒഫീഷ്യൽ അന്നൗൻസ്മെന്റ് ഉണ്ടായേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ഷാരൂഖിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും പറയപ്പെടുന്നു.

നയന്‍താരയാണ് ചിത്രത്തിലെ നായികയാവുന്നത്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തില്‍ പൊലീസ് വേഷമാണ് നയന്‍താരയുടെതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തില്‍ നടി പ്രയാമണിയും പ്രധാന റോളില്‍ എത്തുന്നുണ്ട്.

ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ട് റോളുകളില്‍ ഒരു ഷാരൂഖ് ഖാന്റെ പെയറായിരിക്കും പ്രിയാമണിയെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ എക്സ്പ്രെസ് എന്ന രോഹിത്ത് ഷെട്ടി ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് മുമ്പ് അഭിനയിച്ചത്. 1234 എന്ന ഗാനത്തിലാണ് ഇരുവരും അഭിനയിച്ചത്.

Next Story

Popular Stories