Top

'അഞ്ച് വര്‍ഷത്തേക്ക് ഇല്ല, അതുകഴിഞ്ഞ് ആലോചിക്കാം'; വിവാഹമോചനത്തെക്കുറിച്ച് പൂനം പാണ്ഡെ

2020 സെപ്റ്റംബറിലാണ് പൂനം പാണ്ഡെയും സാം ബോബെയും വിവാഹിതരായത്

14 Jan 2022 8:20 AM GMT
ഫിൽമി റിപ്പോർട്ടർ

അഞ്ച് വര്‍ഷത്തേക്ക് ഇല്ല, അതുകഴിഞ്ഞ് ആലോചിക്കാം; വിവാഹമോചനത്തെക്കുറിച്ച് പൂനം പാണ്ഡെ
X

ഭര്‍ത്താവ് സാമുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് ബോളിവുഡ് താരം പൂനം പാണ്ഡെ. താനിപ്പോള്‍ പ്രശ്‌നങ്ങള്‍ മറ്റൊരു ബന്ധത്തിന് ഉടനെ താല്‍പ്പര്യമില്ലെന്നും താരം പറയുന്നു. സ്‌പോട്ട്‌ബോയ്‌യോടാണ് താരത്തിന്റെ പ്രതികരണം.

'ഞാന്‍ നന്നായിരിക്കുന്നു. സാം ബോബെയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൂനം പറഞ്ഞു. മറ്റൊരാളുമായി ഡേറ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് തീര്‍ത്തും ഇല്ലെന്നായിരുന്നു മറുപടി. അഞ്ച് വര്‍ഷത്തിന് ശേഷം ചിലപ്പോള്‍ ആയേക്കാമെന്നും ഇപ്പോള്‍ വഴിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും' താരം വ്യക്തമാക്കി.

2020 സെപ്റ്റംബറിലാണ് പൂനം പാണ്ഡെയും സാം ബോബെയും വിവാഹിതരായത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി പൂനം നിരന്തരം രംഗത്തെത്തിയിരുന്നു. 2021ല്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടി കേസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. നടിയുടെ പരാതി പ്രകാരം മുംബൈ പോലീസ് സാമിനെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

Popular Stories