Top

വിവാഹാഘോഷങ്ങൾ കഴിഞ്ഞു; വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് ആലിയ

അടുത്ത സുഹൃത്തുക്കളെയും കൂട്ടുകാരെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായാണ് താരവിവാഹം നടന്നത്

19 April 2022 12:16 PM GMT
ഫിൽമി റിപ്പോർട്ടർ

വിവാഹാഘോഷങ്ങൾ കഴിഞ്ഞു; വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് ആലിയ
X

ബോളിവുഡ് ആഘോഷമാക്കിയ ഏറ്റവും പുതിയ താരവിവാഹമായിരുന്നു ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും. ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്ക് ശേഷം ഏപ്രിൽ 14 നായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ വിവാഹ ആഘോഷങ്ങൾക്ക് ശേഷമുള്ള ആലിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരം മുംബൈ എയർപോർട്ടിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പാപ്പരാസികൾ പകർത്തിയത്. കരൺ ജോഹർ ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ആലിയയുടെ യാത്ര. രൺവീർ സിങ്ങാണ് ചിത്രത്തിൽ ആലിയയുടെ നായകൻ.


അടുത്ത സുഹൃത്തുക്കളെയും കൂട്ടുകാരെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായാണ് താരവിവാഹം നടന്നത്. അഞ്ചു വർഷം നീണ്ട ഇരുവരുടയും പ്രണയമാണ് സാക്ഷാത്കാരത്തിലെത്തിയത്. കരൺ ജോഹർ, കരീന കപൂർ, കരിഷ്മ കപൂർ, സെയ്ഫ് അലിഖാൻ എന്നിവരും വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിവാഹ ചിത്രങ്ങൾക്കായി ബോളിവുഡ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. വിവാഹത്തിന് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. വിവാഹ ശേഷം ഇരുവരും പോസ്റ്റ് ചെയ്ത ആദ്യ ചിത്രത്തിന് റെക്കോർഡ് കാഴ്ചക്കാരെ നേടിയത്. തുടർന്ന് ഹൽദി, മെഹന്ദി, സംഗീത്, വിവശേഷമുള്ള ആഘോഷങ്ങളുടെയും ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Story HIghlights: Newlywed Alia Bhatt at Mumbai Airport, images

Next Story