Top

ധൈര്യമായി പറയെന്ന് കങ്കണ; ഭാര്യയും കുട്ടിയുമുണ്ടെന്ന് തുറന്നു പറഞ്ഞ് ഷോയില്‍ മുനവര്‍

10 April 2022 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധൈര്യമായി പറയെന്ന് കങ്കണ;  ഭാര്യയും കുട്ടിയുമുണ്ടെന്ന് തുറന്നു പറഞ്ഞ്  ഷോയില്‍ മുനവര്‍
X

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ റിയാലിറ്റി ഷോയായ ലോക്ക് അപ്പില്‍ അപ്രതീക്ഷിത തുറന്നു പറച്ചിലുകള്‍. ഷോയില്‍ മത്സരാര്‍ത്ഥിയായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയാണ് തന്റെ വ്യക്തി ജീവിതക്കുറിച്ച് വെളിപ്പെടുത്തിയത്. ഷോയിലെ ടാസ്‌കിന്റെ ഭാഗമായി മുനവറിന്റെ വ്യക്തി ജീവിതത്തെ പറ്റി കങ്കണ ചോദിക്കുകയായിരുന്നു.

മുനവറും ഒരു സ്ത്രീയും കുട്ടിയും നില്‍ക്കുന്ന മങ്ങിയ ഒരു ഫോട്ടോ കങ്കണ സ്‌ക്രീനില്‍ കാണിച്ചു. ഇതേ പറ്റി സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യം മുനവര്‍ കൂട്ടാക്കിയില്ല. താന്‍ ഒരിക്കലും പരസ്യമായി പറയാഗ്രഹിക്കാത്ത കാര്യമാണിതെന്നും ഷോയില്‍ ഇതേ പറ്റി സംസാരിക്കാന്‍ പറ്റില്ലെന്നും മുനവര്‍ പറഞ്ഞു. എന്നാല്‍ കങ്കണ വിട്ടില്ല. തന്റെ വ്യക്തി ജീവിതത്തിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ നടി ഹൃതിക് റോഷനുമായുള്ള പഴയ വിവാദം നടന്റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.

'എല്ലാ പെണ്‍കുട്ടികളും വിവാഹം കഴിഞ്ഞ പുരുഷന്‍മാരില്‍ മയങ്ങും. ഞാനെന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നാണ് പറയുന്നത്. ഒരുപക്ഷെ അതിന് കാരണം അവര്‍ കുറച്ചു കൂടി വീടുമായി അടുത്ത് നില്‍ക്കുന്നവരും നമ്മളെ മനസ്സിലാക്കുന്നവരുമായതിനാലായിരിക്കും,' കങ്കണ പറഞ്ഞു. ഇതിനിടയില്‍ മുനവര്‍ ഇടപെട്ട് തന്റെ കഥ അങ്ങനെയൊന്നുമല്ലെന്ന് പറഞ്ഞു. നിങ്ങളുടെ കാര്യമല്ല പറയുന്നതെന്നും അക്കാര്യം ഇവിടെ പറയില്ലെന്നും ഉറപ്പു നല്‍കിയ കങ്കണ വീണ്ടും തുടര്‍ന്നു.

'ഞാനീ പറയുന്നത് ഒരുപാട് പെണ്‍കുട്ടികള്‍ക്ക് മനസ്സിലാവുമായിരിക്കും. ഇത്തരമൊരു സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌കാന്‍ഡല്‍ ആയി മാറി. പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ ചിന്തിക്കുക വിവാഹം കഴിഞ്ഞ പുരുഷനെ അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നും തനിക്ക് മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്നായിരിക്കും. പക്ഷെ നിങ്ങള്‍ ആ ഭാര്യയുടെ ഭാഗം കേട്ടാല്‍ ഞെട്ടിപ്പോവും,' കങ്കണ പറഞ്ഞു.

കങ്കണയുടെ കഥ കേട്ട് അവസാനം മുനവര്‍ തന്റെ കാര്യവും തുറന്നു പറഞ്ഞു. താന്‍ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിഞ്ഞതാണെന്നും തനിക്കൊരു മകനുണ്ടെന്നും മുനവര്‍ തുറന്നു പറഞ്ഞു. പക്ഷെ കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും മുനവര്‍ പറഞ്ഞു.

story highlight: Munawar Farooqui reveals about his personal life in lock up show with kangana

Next Story