Top

കമലിനും വിജയ്ക്കും ശേഷം സല്ലു ഭായ്; ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്

തെലുങ്കിലെ പ്രമുഖ നിർമ്മതാക്കളായിരിക്കും ചിത്രം നിർമ്മിക്കുക.

19 July 2022 11:49 AM GMT
ഫിൽമി റിപ്പോർട്ടർ

കമലിനും വിജയ്ക്കും ശേഷം സല്ലു ഭായ്; ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്
X

ചുരുങ്ങിയ സിനിമ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സൽമാൻ ഖാനെ നായകനാക്കി ലോകേഷിന്റെ ഹിന്ദി ചിത്രം ഉടൻ ഒരുങ്ങുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെലുങ്കിലെ പ്രമുഖ നിർമ്മതാക്കളായിരിക്കും ചിത്രം നിർമ്മിക്കുക. സിനിമയുടെ അവസാന ഘട്ട ചർച്ചകൾ നടക്കുകയാണ്. ലോകേഷ് മറ്റു ചില തിരക്കുകളിലാണ് എന്നും അതിന് ശേഷം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.

നിലവിൽ വിജയ് നായകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സിനിമ. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

'വിക്രമി'ന്റെ അതെ അണിയറപ്രവർത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിജയ്- ലോകേഷ് ചിത്രം 'മാസ്റ്റർ' ഒക്ടോബറിൽ ആയിരുന്നു ആരംഭിച്ചത്.

story highlights: lokesh kanagaraj to do bollywood movie with salman khan

Next Story