Top

'സ്വകാര്യതയില്‍ കടന്നു കയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്'; പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

സുരേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200കോടി പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

9 Jan 2022 7:24 AM GMT
ഫിൽമി റിപ്പോർട്ടർ

സ്വകാര്യതയില്‍ കടന്നു കയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്; പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
X

സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖകറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ജാക്വിലിന്‍ ഫെര്‍ണാണ്ട്‌സ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം വന്‍ തോതില്‍ പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജാക്വലിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അഭ്യര്‍ത്ഥിച്ചു.

'ഈ രാജ്യവും ഇവിടുത്തെ ആളുകളും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളഉം ഉള്‍പ്പെടും. ഞാനിപ്പോള്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാന്‍ എന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ ഇത് ചെയ്യല്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് ഉറപ്പുണ്ട്. നീതി നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു.- ജാക്വിലിന്‍ കുറിച്ചു.

സുരേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200കോടി പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. താരത്തിന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ ടിവി ഉടമയാണെന്ന് പറഞ്ഞാണ് തന്നെ പരിചയപ്പെട്ടതെന്ന് ജാക്വിലിന്‍ വ്യക്തമാക്കിയിരുന്നു. ജാക്വിലിനുമായി പ്രണയത്തിലായിരുന്നുവെന്ന് സുകേഷ് പറഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് കോടികളുടെ സമ്മാനങ്ങല്‍ നല്‍കിയതെന്നും എന്നാല്‍ കേസുമായി ജാക്വിലിന് ബന്ധമില്ലെന്നും സുകേഷ് വ്യക്തമാക്കിയിരുന്നു.

Next Story