Top

അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് ചിത്രങ്ങളുടെ വ്യാജപതിപ്പ് പുറത്ത്; റിലീസ് ചെയ്ത് രണ്ടാം ദിനത്തിൽ ചിത്രം ഇന്റർനെറ്റിൽ

തമിഴ് റോക്കേഴ്സ്, മൂവി റൂൾസ് എന്നീ ​വെബ്സൈറ്റുകളിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്

1 May 2022 2:02 PM GMT
ഫിൽമി റിപ്പോർട്ടർ

അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് ചിത്രങ്ങളുടെ വ്യാജപതിപ്പ് പുറത്ത്; റിലീസ് ചെയ്ത് രണ്ടാം ദിനത്തിൽ ചിത്രം ഇന്റർനെറ്റിൽ
X

അജയ് ദേവ്ഗണിന്റെ 'റൺവേ34', ടൈഗർ ഷ്റോഫിന്റെ 'ഹീറോപന്തി 2' എന്നീ സിനിമകളുടെ വ്യാജപതിപ്പുകൾ പുറത്ത്. ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസമാണ് വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ വന്നത്. തിയേറ്റർ ക്യാമറ പ്രിന്റുകളാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ് റോക്കേഴ്സ്, മൂവി റൂൾസ് എന്നീ ​വെബ്സൈറ്റുകളിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടൊറന്റിലും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെ ഇന്റർനെറ്റിൽ ചോർന്ന ഇരുചിത്രങ്ങളുടെയും കളക്ഷനെ ഇത് കാര്യമായി ബാധിക്കാനിടയുണ്ട് എന്നാണ് നിരീക്ഷണം.

റിലീസ് ദിനം 'റൺവേ34'ന് വലിയ വരവേൽപ്പ് ലഭിച്ചില്ല എങ്കിലും രണ്ടാം ദിനം മുതൽ സ്വീകാര്യത നേടി മുന്നിൽ എത്തിയിരുന്നു. ആദ്യ ദിവസം 3 കോടിയിൽ നിന്നും രണ്ടാം ദിനത്തിൽ 50 ശതമാനം വളർച്ച നേടിയിരുന്നു. രണ്ടാം ദിവസം 4.50 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. അജയ് ദേവ്ഗൺ, അമിതാഭ് ബച്ചൻ, രാകുൽ പ്രീത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ആകെ കളക്ഷൻ ഇപ്പോൾ ഏകദേശം 7.50 കോടിയാണ്.

അതേസമയം, ടൈഗർ ഷ്‌റോഫ്, നവാസുദ്ദീൻ സിദ്ദിഖി, താര സുതാരിയ എന്നിവർ അഭിനയിച്ച ഹീറോപന്തി 2വിന്റെ ആദ്യ ദിനത്തിൽ ഏകദേശം 6.25 കോടിയാണ് നേടിയത്. എന്നാൽ രണ്ടാം ദിനം കളക്ഷൻ 4.75 കോടിയായി കുറഞ്ഞു. ചിത്രത്തിന്റെ ആകെ കളക്ഷൻ വെറും 11 കോടി മാത്രമാണ്.

Story highlights: Fake version of Ajay Devgn and Tiger Shroff films released

Next Story