Top

രാജ്‌കുമാർ റാവു- ഭൂമി പെഡ്‍നേകർ ചിത്രം 'ബധായി ദോ'; വീഡിയോ ഗാനം പുറത്തുവിട്ടു

ചിത്രം ഫെബ്രുവരി 11ന് തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

2 Feb 2022 10:51 AM GMT
ഫിൽമി റിപ്പോർട്ടർ

രാജ്‌കുമാർ റാവു- ഭൂമി പെഡ്‍നേകർ ചിത്രം ബധായി ദോ; വീഡിയോ ഗാനം പുറത്തുവിട്ടു
X

രാജ്കുമാർ റാവുവും ഭൂമി പെഡ്‍നേകറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ബധായി ദോ'യിലെ ഗാനം പുറത്തുവിട്ടു. 'അതക് ഗയ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സ്വവർഗാനുരാഗം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ബധായി ദോ.


ഹർഷവർദ്ധൻ കുൽക്കർണിയാണ് സംവിധാനം. ശശി ഭൂഷണ്‍, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ, ദീപക് അറോറ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രാജ്‌കുമാർ എത്തുന്നത്. ചിത്രത്തിൽ പി.ടി ടീച്ചറായാണ് ഭൂമി അഭിനയിക്കുന്നത്.

വിനീത് ജെയ്ൻ ആണ് ചിത്രത്തിന്റെ നിർമാതാവ്. അക്ഷത് ​ഗിൽഡിയാൽ, സുമൻ അധികാരി, ഹർഷവർദ്ധൻ കുൽക്കർണി എന്നിവർ തിരക്കഥ ഒരുക്കുന്നു. ചിത്രം ഫെബ്രുവരി 11ന് തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Next Story