Top

ആലിയ - രൺബീർ വിവാഹം ഏപ്രിലിൽ; വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം?

2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

6 Feb 2022 11:23 AM GMT
ഫിൽമി റിപ്പോർട്ടർ

ആലിയ - രൺബീർ വിവാഹം ഏപ്രിലിൽ; വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം?
X

ബോളിവുഡ് പ്രേക്ഷകർ ആഘോഷിച്ച കത്രീന കൈഫ് - വിക്കി കൗശൽ വിവാഹത്തിന് ശേഷം ഇപ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലാക്കി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ വാർത്തകളാണ് എത്തുന്നത്. ഇരുവരുടെയും വിവാഹം ഈ വർഷം ഏപ്രിലിൽ തന്നെ ഉണ്ടാകുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്.

2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആലിയയുടെയും രൺബീറിന്റെയും കുടുംബങ്ങളിൽ വിവാഹമായി ബന്ധപ്പെട്ട പ്രാരംഭ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഏറ്റവും കൂടുതൽ അവധിക്കാലം ചെലവഴിക്കുന്ന സ്ഥലമായ രാജസ്ഥാനിലെ രൺതംബോർ ആയിരിക്കും വിവാഹ സ്ഥലം എന്നും പറയുന്നു. കത്രീന കൈഫും തന്റെ വിവാഹസ്ഥാനമായി രൺതംബോർ തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് സവായ് മധോപൂരിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ ആലിയയും രൺബീറും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതികൾ ഒഴുവാക്കുമെന്നും മുംബൈയിൽ വച്ചുതന്നെ വിവാഹിതരാകുമെന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ അടുത്ത ബന്ധുക്കളുടെയും പ്രിയപ്പെട്ടവരും മാത്രമായിരിക്കും ചടങ്ങിനെത്തുക. രൺബീറിന്റെ അമ്മാവന്മാർക്കും ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിനും കൂടുതൽ ദൂരം യാത്ര ചെയ്യാൻ സാധിക്കാത്തതു കൊണ്ടാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഒഴിവാക്കി മുംബൈയിൽ വച്ച് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുന്നതെന്നും ബോളിവുഡ് ലൈഫ് സൂചിപ്പിച്ചു.

Next Story