Top

വിജയിച്ച് കേറുമോ അക്ഷയ് കുമാർ; 'രാം സേതു' ട്രെയ്‌ലർ, ട്വിറ്റർ റിയാക്ഷൻ

2021 നവംബറിൽ പുറത്തിറങ്ങിയ 'സൂര്യവംശി' ആണ് അക്ഷയ് കുമാറിന്റെ അവസാനം ഹിറ്റടിച്ച ചിത്രം.

11 Oct 2022 10:36 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയിച്ച് കേറുമോ അക്ഷയ് കുമാർ; രാം സേതു ട്രെയ്‌ലർ, ട്വിറ്റർ റിയാക്ഷൻ
X

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'രാം സേതു'വിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ അഭിനയിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ ആണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

രാം സേതു ബ്ലോക്ബസ്റ്റർ ആകുമെന്നും പ്രതീക്ഷകളെ കവച്ച് വെച്ചുവെന്നും ചിലർ അഭിപ്രായപ്പെടുമ്പോൾ ചിത്രത്തിന്റെ വിഎഫ്എക്സ് മോശമെന്നും നല്ലതെന്നും രണ്ട് അഭിപ്രായമുണ്ട്. മുതിർന്നവർക്കും യുവത്വത്തിനും ഒരുപോലെ ഇഷ്ടപ്പെടുമെന്നും ചിത്രം കാണാൻ ദീപാവലിക്കായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ബാഹുബലിയോട് സാമ്യമുള്ള സീനുകളുടെ പേരിൽ ചിലർ ട്രെയ്ലറിനെ വിമർശിക്കുന്നുണ്ട്. മൊബൈൽ ഗെയിമുകൾക്ക് ഇതിനേക്കാൾ മികച്ച വിഎഫ്എക്സ് കാണുമെന്നും ആദിപുരുഷ്, രാം സേതു ചിത്രങ്ങളേക്കാൾ മികച്ച എഡിറ്റർമാർ ഇൻസ്റ്റഗ്രാമിൽ ഉണ്ടെന്നും ഒരാൾ ട്വീറ്റ് ചെയ്യുന്നു.

ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. അഭിഷേക് ശർമയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രാമേശ്വർ എസ് ഭഗത് ആണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. ഒക്ടോബർ 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

അടുത്തിടെ റിലീസ് ചെയ്ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടത്. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ 'കട്‍പുത്‍ലി'യാണ് ഏറ്റവും ഒടുവിൽ നടന്റേതായി പ്രദർശനത്തിന് എത്തിയത്. 'രക്ഷാബന്ധൻ' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയേറ്റർ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായിരുന്നു ചിത്രം. 'ബച്ചൻ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ 'ബെൽ ബോട്ടം' എന്ന സിനിമയും ഫ്ലോപ്പായി. ഈ കാലയളവിൽ 2021 നവംബറിൽ പുറത്തിറങ്ങിയ 'സൂര്യവംശി' മാത്രമാണ് തിയേറ്ററുകളിൽ വിജയിച്ച്ത്.

Story highlights: Akshay Kumar starrer Ram Setu trailer Twitter review

Next Story