Top

ഗ്രേറ്റ് വാള്‍ മോട്ടര്‍ ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങി; നഷ്ടമാകുന്നത് 7,895 കോടി രൂപയുടെ നിക്ഷേപം

5 July 2022 10:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രേറ്റ് വാള്‍ മോട്ടര്‍ ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങി; നഷ്ടമാകുന്നത് 7,895 കോടി രൂപയുടെ നിക്ഷേപം
X

മുംബൈ: ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടര്‍ ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങി. 7,895 കോടി രൂപ നിക്ഷേപിച്ച് ഇന്ത്യയില്‍ കാര്‍ നിര്‍മാണം ആരംഭിക്കുമെന്ന് ചൈനീസ് കമ്പനി നേരത്ത അറിയിച്ചിരുന്നു. പൂനെയിലെ ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റ് ചൈനീസ് കമ്പനി ഇതിനായി ഏറ്റെടുത്തിരുന്നു. കമ്പനിയില്‍ ഉണ്ടായിരുന്ന 11 ജീവനക്കാരെ മൂന്ന് മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കിയ ശേഷം പിരിച്ചുവിട്ടു.

ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ പിന്‍വാങ്ങലോടെ നിരവധി തൊഴിലവസരങ്ങളാണ് ഇല്ലാതായിരിക്കുന്നത്. ചൈനീസ് കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റത്തിന് പല കാരണങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിര്‍ത്തി പ്രശ്നങ്ങള്‍, ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയാവുമെന്ന കാരണത്തില്‍ ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം, തങ്ങളുടെ കരാറില്‍ ആറു തവണ മാറ്റം വരുത്തിയിട്ടും ജിഡബ്ല്യുഎമ്മിന് അനുമതി നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാകാത്തത് തുടങ്ങിയ പ്രശങ്ങള്‍ പിന്‍മ്മാറ്റത്തിന് കാരണങ്ങളാണ്.

നിരവധി വിദേശ വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് 7,895 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവും പിന്‍വലിച്ച് ജിഡബ്ല്യുഎം മടങ്ങുന്നത്.

Story Highlight: Great Wall Motor withdraws from India; 7,895 crores worth of investment will be lost

Next Story