Top

ജിഎൽഇ 43 മുതൽ 5 സിരീസ് വരെ; കെജിഎഫ് 2 താരങ്ങളുടെ ആഡംബര വാഹനങ്ങൾ

ഇന്ത്യൻ ബോക്സ് ഓഫീസിൻ്റെ ഇതുവരെയുള്ള റെക്കാർഡുകളെ തകർത്ത മികച്ച ചിത്രമായ കെജിഎഫ് താരങ്ങളുടെ വാഹനങ്ങൾ ഏതൊക്കെയെന്നു നോക്കാം

10 May 2022 8:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിഎൽഇ 43 മുതൽ 5 സിരീസ് വരെ; കെജിഎഫ് 2 താരങ്ങളുടെ ആഡംബര വാഹനങ്ങൾ
X

ഇന്ത്യൻ ബോക്സ് ഓഫീസിൻ്റെ ഇതുവരെയുള്ള റെക്കാർഡുകളെ തകർത്ത മികച്ച ചിത്രമായിരുന്നു കെജിഎഫ്. കെജിഎഫ് താരങ്ങളുടെ ജീവിതശെെലിയാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. വിലപിടിപ്പുള്ള കാറുകൾ സ്വന്തമായുള്ള കെജിഎഫ് താരങ്ങളായ സഞ്ജയ് ദത്ത്, യാഷ്, റവീണ ടണ്ടൺ , ശ്രീനിഥി ഷെട്ടി, ബി എസ് അവിനാശ് എന്നിവരുടെ കാറുകളെ കുറിച്ചറിയാം.

സഞ്ജയ് ദത്ത്

റേഞ്ച് റോവറിൻ്റെ പ്ലഷർ വേരിയൻ്റായ ഐക്കാണിക്ക് എസ് യു വിയാണ് ബോളിവുഡ് താരമായ സഞ്ജയ് ദത്തിൻ്റെ വാഹനം. 530 എച്ച്‌പിയും 750 എൻഎം പീക്ക് പവറും ടോർക്കും ഉള്ള 4.4 ലിറ്റർ എഞ്ചിനാണ് ഇതിനുള്ളത്. പ്രീമിയം എസ്‌യുവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററും ആക്സിലറേഷൻ സമയം 4.4 സെക്കൻഡുമാണ്. എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില മൂന്ന് കോടിയിലധികം രൂപയാണ്.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആഡംബര കാർ ബ്രാൻഡുകളിലൊന്നായ റോൾസ് റോയ്സ് ഗോസ്റ്റും സഞ്ജയ് ദത്തിന് സ്വന്തമാണ്. 6.95 കോടി രൂപയാണ് ഗോസ്റ്റിൻ്റെ ആരംഭ വില. 563 എച്ച്‌പി പവറും 820 എൻഎം കരുത്തും ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 6.7 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് വാഹനം പ്രവർത്തിക്കുന്നത്.



യാഷ്

1.05 കോടി രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് ജിഎൽഇ 43 എഎംജി കൂപ്പെയാണ് ചിത്രത്തിലെ പ്രധാന നായകനായ യാഷിന് സ്വന്തമായുള്ളത്. 385 എച്ച്‌പിയും 520 എൻഎം പീക്ക് പവറും ടോർക്കും വികസിപ്പിക്കുന്ന 3.0 ലിറ്റർ വി6 ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ജിഎൽഇ 43 എഎംജി സ്‌പോർട്ടി, സ്റ്റൈലിഷ് എസ്‌യുവികളിൽ ഒന്നാണ്.



റവീണ ടണ്ടൺ

ഇന്ത്യൻ സെലിബ്രിറ്റികളുടെ ഏറ്റവും ജനപ്രിയമായ ചോയ്‌സുകളിൽ ഒന്നായ മെഴ്‌സിഡസ് GLS 350D സഹനടിയും ബോളീവുഡ് താരവുമായ റവീണ ടണ്ടണിനുള്ളത്. 286 എച്ച്‌പിയും 600 എൻഎം പീക്ക് പവറും ടോർക്കും നൽകുന്ന 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് ഇതിൻ്റെ പ്രവർത്തനം. 88 ലക്ഷം രൂപയാണ് ആഡംബര എസ്‌യുവിയുടെ വില.



ശ്രീനിഥി ഷെട്ടി

ബിഎംഡബ്ല്യു5 സീരീസാണ് ചിത്രത്തിലെ നായിക ശ്രീനിഥി ഷെട്ടിക്കുള്ളത്. 64 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. മറ്റ് പവർട്രെയിൻ ഓപ്‌ഷനുകൾക്കൊപ്പം 248 എച്ച്‌പിയും 350 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് ആഡംബര വാഹനത്തിൻ്റെ പ്രവർത്തനം.



​ബിഎസ് അവിനാഷ്

ഇരുചക്രവാഹന പ്രേമിയാണ് ബി.എസ്. അവിനാഷ്. ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ് 114 ആണ് അവിനാഷിൻ്റെ വാഹനം. ഇന്ത്യയിൽ ഏകദേശം 21 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ മോഡലാണിത്. 94 എച്ച്‌പിയും 155 എൻഎം പീക്ക് പവറും ടോർക്കും നൽകുന്ന 1.9 ലിറ്റർ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.


STORY HIGHLIGHTS: Cars of KGF 2 Stars Yash's GLE 43 AMG to Srinidhi's 5-Series


Next Story