കാന്‍ റെഡ് കാർപ്പറ്റിൽ തിളങ്ങി അദിതി റാവു ഹൈദിരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാന്‍ റെഡ് കാർപ്പറ്റിൽ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണില്‍ തിളങ്ങി അദിതി റാവു ഹൈദിരി. ഗൗരവ് ഗുപ്തയുടെ ഔട്ട്ഫിറ്റിലാണ് താരം റെഡ് കാര്‍പറ്റില്‍ എത്തിയത്.

ബ്ലാക്ക് വെല്‍വെറ്റ് ഫാബ്രിക്കിലാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ നെക്‌ലൈനും ബോഡികോണ്‍ ഫിറ്റും ഔട്ട്ഫിറ്റിനെ വേറിട്ടുനിര്‍ത്തുന്നു.

ഔട്ട്ഫിറ്റിനൊപ്പം മുത്തുകള്‍ കൊണ്ടുള്ള കമ്മലുകളാണ് അദിതി ധരിച്ചിരിക്കുന്നത്. വലിയൊരു മോതിരവും അദിതി അണിഞ്ഞിരുന്നു.

ബ്ലാക്ക് ഹൈ ഹീല്‍സാണ് ഔട്ട്ഫിറ്റിനൊപ്പം അദിതി ധരിച്ചത്.

മെസ്സി ബണ്‍ സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. 'ന്യൂഡ്' ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് അദിതി കാനിൻ്റെ റെഡ് കാർപ്പറ്റിൽ എത്തുന്നത്.

അദിതി റാവുവിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

'ഹീരാമണ്ഡി' വെബ് സീരീസിന്റെ വിജയാഘോഷത്തിനുശേഷമാണ് അദിതി കാനിലേക്ക് പറന്നത്.