

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഡല്‍ഹി പൊലീസിന്റെ മുന്നില്‍വെച്ചാണ് ആക്രമണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒരു പെണ്‍കുട്ടിയെ അടക്കം ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.
'ഡല്‍ഹി പൊലീസിന്റെ കണ്മുന്നില്വെച്ച് ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ പ്രതിഷേധക്കാരെ മര്‍ദിക്കുന്നു. മോദി-ഷാ കൂട്ടുകെട്ട് രാജ്യമാകെ ഗുണ്ടായിസമാണ് നടത്തുന്നത്. പൊലീസ് നോക്കി നില്‍ക്കെ ഒരു പെണ്‍കുട്ടിയെ അടിക്കുന്നത് വീഡിയോയില്‍ കാണാം', എന്നാണ് വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് കുറിച്ചത്.
വീഡിയോയില്‍ പെണ്‍കുട്ടിയെ റോഡിലൂടെ ഒരാള്‍ വലിച്ചുകൊണ്ടുവരുന്നത് കാണാം. ഇതിന് ശേഷം അയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയാണ്. ഇതിനിടെ മറ്റൊരാള്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും കാണാം. ഇയാളുടെ കൈയില്‍ ഒരു കാവിക്കൊടി കാണാം. സംഭവം കണ്ട് പൊലീസ് അവിടേയ്ക്ക് വരുന്നുണ്ടെങ്കിലും മര്‍ദിക്കുന്നവരെ തടയുന്നില്ല. സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Content Highlights- Congress has accused BJP RSS workers of brutally attacking protesters in Delhi and released a video in support of its allegations. The supplied news headline does not provide further details about the incident or independent verification of the claims.