ന്യൂഡൽഹി: കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവര്‍ക്കെതിരെ നടപടി വേണമെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളെ തല്ലി ചതച്ചവര്ക്കെതിരെയും അതിന് അനുമതി നല്‍കിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ ബഹുമാനിക്കണമെന്നും വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി വലിയൊരു മുന്നേറ്റമായിരുന്നു. അദ്ദേഹത്തിന്റെ രാജി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനര്‍നവീകരിക്കും. ഇത് വിദ്യാര്‍ത്ഥികളുടെ വിജയമാണ്. എല്ലാ വിദ്യാര്‍ത്ഥികളെയും അഭിന്ദിക്കുകയാണ് ഈ നിമിഷം. ഈ സമരത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയവര്‍ക്കെതിരെ നടപടി വേണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദ്യാര്‍ത്ഥികളെ തല്ലിചതച്ചവര്ക്കെതിരെയും അതിന് അനുമതി നല്‍കിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. അവസാനമായി പറയാനുള്ളത് പ്രധാന മന്ത്രി നമ്മുടെ വിദ്യാര്‍ത്ഥികളെ ബഹുമാനിക്കണം. വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം'; രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശനും രംഗത്ത് വന്നു . ഇത് ചരിത്ര വിജയമെന്നും സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നെന്നും വി ഡി സതീശന്. പോരാട്ടവും ആത്മധൈര്യവും ഉയര്‍ത്തിയ ഇന്ത്യന്‍ യുവത്വത്തിന് ബിഗ് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ധര്‍മേന്ദ്ര പ്രധാനെ പൊതിഞ്ഞു സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പം നിന്നെന്നും വി ഡി സതീശന് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
Content Highlights: Rahul Gandhi demanded action against those who targeted students and urged Prime Minister Narendra Modi to apologise over the issue.