ഗുണ്ടയെ കൊലപ്പെടുത്താൻ പൊലീസിന് സഹായം; 27 കൊല്ലത്തിന് ശേഷം പകവീട്ടി അന്ന് രണ്ട് വയസായിരുന്ന അനന്തരവൻ

പൊലീസ് ഏറ്റുമുട്ടലില്‍ കാലിയ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസായിരുന്നു സാദിഖിന്റെ പ്രായം

മുംബൈ: അധോലോക ഗുണ്ട സാദിഖ് കാലിയയെ കൊലപ്പെടുത്താനായി പൊലീസിന് രഹസ്യവിവരം നല്‍കിയയാളെ കൊലപ്പെടുത്തി കാലിയയുടെ അനന്തരവന്‍. നീണ്ട 27 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കാലിയയുടെ അനനന്തരവന്‍ 29 കാരന്‍ സാദിഖ് ജവാറും കൂട്ടാളി നൗഷാദ് മിത്താനി(22)യും ചേര്‍ന്ന് ഇഖ്ബാല്‍ ഇബ്രാഹിം സെലിയ(78) യോടുള്ള പ്രതികാരം തീര്‍ത്തത്.

ഇയാളെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. പൊലീസ് ഏറ്റുമുട്ടലില്‍ കാലിയ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസായിരുന്നു സാദിഖിന്റെ പ്രായം. കാലിയയുടെ നീക്കങ്ങളെക്കുറിച്ച് സെലിയയായിരുന്നു പൊലീസിന് വിവരങ്ങള്‍ നല്‍കിയിരുന്നത്.

ഇതനുസരിച്ചാണ് കാലിയക്കായി മുംബൈ പൊലീസ് വലവിരിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയ കാലിയയെ പൊലീസ് വളയുകയായിരുന്നു. ഗുണ്ട ഛോട്ടാ ഷക്കീലിന്റെ ഗ്രൂപ്പിലായിരുന്നു കാലിയ.

Content Highlights: 27 Years After Kalia Encounter Nephew Arrested For Alleged Revenge Killing

To advertise here,contact us