
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പിന്‍വലിച്ച പാകിസ്താന്‍ നടപടിയെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും വൈകിട്ട് അഞ്ച് മണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ നിലവില്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനടുത്തുള്ള ആക്രമണ ശ്രമമാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട്.
സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് പാകിസ്താനിലെയും ഇന്ത്യയിലെയും ഡിജിഎംഒമാര്‍ ചേര്‍ന്ന് നിലവിലെ സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പാകിസ്താന്‍ അത് ലംഘിച്ചെന്നും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയിലെ ഈ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും നടപടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താന്റെ പ്രകോപനം അപലപനീയമാണെന്നും മിസ്രി പറഞ്ഞു. പാകിസ്താന്‍ സാഹചര്യം കൃത്യമായി മനസിലാക്കുകയും പ്രകോപനം ഉടനടി നിര്‍ത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിക്രം മിസ്രി അറിയിച്ചു.
സേനാ തലവന്മാരുടെ യോഗം
പ്രതിരോധ മന്ത്രാലയത്തില്‍ സേനാ തലവന്മാരുടെ യോഗം. സംയുക്ത സേനാ മേധാവിയുടെ നേതൃത്വത്തിലാണ് യോഗം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ചേരുക.
സംഘര്‍ഷ ഭൂമിയിലെ അനുഭവങ്ങളുമായി വീഡിയോ ജേണലിസ്റ്റ് മനു ബാലകൃഷ്ണന്‍
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാക്കിസ്താന്‍ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും പാക്കിസ്താന്‍ നടത്തി. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാക്കിസ്താന്‍ നടത്തിയതെന്ന് രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്താന്‍ മിലിട്ടറി ഓപ്പറേഷന്‍ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയത്. നാളെ ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാക്ക് പ്രകോപനം ആവര്‍ത്തിച്ചത്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധ്യതയുണ്ട്.. തല്‍ക്കാലം നിലവില്‍ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.
നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനടുത്ത് ആക്രമണ ശ്രമം
നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിനടുത്ത് ആക്രമണ ശ്രമം. ജവാന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം എക്സിൽ അറിയിച്ചു.
Indian Army's White Knight Corps tweets, "On noticing suspicious movement near the perimeter, alert sentry at Nagrota Military Station issued a challenge, leading to a brief exchange of fire with the suspect. Sentry sustained a minor injury. Search operations are underway to… https://t.co/pdnDl9t0oJ pic.twitter.com/SKFv9I3JoS
— ANI (@ANI) May 10, 2025
'പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം'
സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ന് വൈകിട്ടാണ് പാകിസ്താനിലെയും ഇന്ത്യയിലെയും ഡിജിഎംഒമാര്‍ ചേര്‍ന്ന് നിലവിലെ സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ പാകിസ്താന്‍ അത് ലംഘിച്ചെന്നും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിര്‍ത്തിയിലെ ഈ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും നടപടിയെടുക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പ്രകോപനം അപലപനീയമാണെന്നും മിസ്രി പറഞ്ഞു. പാകിസ്താന്‍ സാഹചര്യം കൃത്യമായി മനസിലാക്കുകയും പ്രകോപനം ഉടനടി നിര്‍ത്താനുള്ള നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിക്രം മിസ്രി അറിയിച്ചു.
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇന്ത്യ
പാക് പ്രകോപനത്തെ അപലപിച്ച് ഇന്ത്യ. പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ നിരവധി തവണ ലംഘിച്ചെന്നും പാക് നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സൈന്യം ശക്തമായി പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ പിന്മാറണമെന്നും മിസ്രി ആവശ്യപ്പെട്ടു.
ശ്രീനഗറിൽ ബ്ലാക്ക് ഔട്ട് പിൻവലിച്ചു
പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ പാകിസ്താന്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചെന്ന് സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ അഖ്‌നൂര്‍ മേഖലയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ആക്രമണമുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പിര്‍ പഞ്ചല്‍ മേഖലയിലും ഡ്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ കച്ചിലും ഡ്രോണുകള്‍
ഗുജറാത്തിലെ കച്ച് ജില്ലയിലും നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി. നിരവധി ഡ്രോണുകള്‍ കണ്ടെത്തിയെന്നും പൂര്‍ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സഘവി എക്‌സില്‍ കുറിച്ചു. ആരും ഭയപ്പെടേണ്ടെന്നും സുരക്ഷിതമായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎസ്എഫ് ജവാന് വീരമൃത്യു
അതിർത്തി ജില്ലകളിൽ നടന്ന പാക് ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) എന്നിവർ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. ഇന്ന് പകല്‍ ജമ്മുവിലെ ആര്‍എസ് പുരയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുണ്ടായ വെടിവെപ്പിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ഒരു ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റിനെ ധീരമായി നയിക്കുന്നതിനിടെയാണ് സംഭവമെന്ന് ബിഎസ്എഫ് എക്‌സില്‍ കുറിച്ചു. ബിഎസ്എഫ് ഡയറക്ടര്‍ ജനറലടക്കം എല്ലാ റാങ്കിലുള്ളവരും അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചു.
We salute the supreme sacrifice made by BSF #Braveheart Sub Inspector Md Imteyaz in service of the nation on 10 May 2025 during cross border firing along the International Boundary in R S Pura area, District Jammu.
— BSF JAMMU (@bsf_jammu) May 10, 2025
While leading a BSF border out post, he gallantly led from the… pic.twitter.com/crXeVFSgUZ
ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുന്നു: ഒമര്‍ അബ്ദുള്ള
പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത് വെടിനിര്‍ത്തല്‍ അല്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 'ശ്രീനഗറിലെ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചു? ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുകയാണ്', അദ്ദേഹം പറഞ്ഞു. ഡ്രോണുകളുടെ ചിത്രവും അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
What the hell just happened to the ceasefire? Explosions heard across Srinagar!!!
— Omar Abdullah (@OmarAbdullah) May 10, 2025
വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍
വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. രജൗരിയില്‍ നല്ല ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍എസ് അഖ്‌നൂരിലും ശ്രീനഗറിലും സ്‌ഫോടന ശബ്ദം കേട്ടു. ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനം നടക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. രാജസ്ഥാനിലെ ബാര്‍മറിലും അപായ സൈറണ്‍ മുഴങ്ങിയിട്ടുണ്ട്.
വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍
ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമാധാനം അനിവാര്യമാണെന്നും ഇന്ത്യ ഒരിക്കലും ദീര്‍ഘകാല യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിച്ചതെന്നും ആ പാഠം പഠിച്ചെന്നുമാണ് താന്‍ കരുതുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റ് വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് തുടരും: റിപ്പോര്‍ട്ട്
പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും സിന്ധു നദീതട കരാര്‍ റദ്ദാക്കിയത് അതുപോലെ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായ എഎന്‍ഐയും പിടിഐയും വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ മറ്റെല്ലാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യ പാകിസ്താൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു.
വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഒമര്‍ അബ്ദുള്ള
ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നു. 2-3 ദിവസങ്ങള്‍ക്ക് മുമ്പ് വെടിനിര്‍ത്തലുണ്ടായിരുന്നെങ്കില്‍ നമുക്ക് ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. എവിടെയൊക്കെ നാശനഷ്ടമുണ്ടായോ അത് വിലയിരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടത് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്', ഒമര്‍ അബ്ദുള്ള പറഞ്ഞു.
Omar Abdullah welcomes ceasefire, urges immediate relief for affected civilians
— ANI Digital (@ani_digital) May 10, 2025
Read @ANI Story | https://t.co/u5QkYL0sgE#India #Pakistan #OmarAbdullah #ceasefire pic.twitter.com/bqkzMcbkIb
'ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഏത് തലത്തിലുള്ള നീക്കത്തിനും ഇന്ത്യന്‍ സേന തയ്യാര്‍'
പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്ന് കൊമോഡോര്‍ രഘു നായര്‍, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെന്നും സൈന്യം വെടി നിര്‍ത്തല്‍ പിന്തുടരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എസ് 400 തകര്‍ത്തു എന്നത് വ്യാജ പ്രചരണമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 'സൈനിക നടപടികളെല്ലാം നിര്‍ത്തിവച്ചു. വ്യോമത്താവളങ്ങള്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഏത് തലത്തിലുള്ള നീക്കത്തിനും ഇന്ത്യന്‍ സേന തയ്യാര്‍. ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കി. മസ്ജിദുകള്‍ ഇന്ത്യ ആക്രമിച്ചു എന്ന പാക് പ്രചരണം കള്ളം', വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
#WATCH | Delhi: Commodore Raghu R Nair says, " There has been understanding that has been reached to stop all military activities at sea, on the air and on land. Indian army, Indian Navy and Indian Air Forces have been instructed to adhere to this understanding..." pic.twitter.com/3FUGQp22Sw
— ANI (@ANI) May 10, 2025
ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും: എസ് ജയശങ്കർ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ നിർത്താനും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനും ധാരണയായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
'ഇന്ത്യയും പാകിസ്താനും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള പരസ്പര ധാരണയിലെത്തി. എല്ലാ തരം ഭീകരതയ്ക്കുമെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ട്. അതങ്ങനെ തന്നെ തുടരും', മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
India and Pakistan have today worked out an understanding on stoppage of firing and military action.
— Dr. S. Jaishankar (@DrSJaishankar) May 10, 2025
India has consistently maintained a firm and uncompromising stance against terrorism in all its forms and manifestations. It will continue to do so.
വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ
വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വെടിനിര്‍ത്തല്‍ വിവരം അറിയിച്ചത്.
'പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിച്ചു. ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിച്ചു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരു ഭാഗത്തും നല്‍കിയിട്ടുണ്ട്. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തും', വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് ധാരണയായെന്ന അവകാശവാദവുമായി ട്രംപ്
അമേരിക്കയുടെ ഇടപെടലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അടിയന്തിര വെടിനിര്‍ത്തലിന് ധാരണയായെന്ന് അവകാശവാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് വിവരം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
— Donald J. Trump (@realDonaldTrump) May 10, 2025
പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
'ഭീകരപ്രവർത്തനം യുദ്ധപ്രഖ്യാപനമായി കണക്കാക്കും. ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നല്‍കും'
10 ലക്ഷം രൂപ ധനസഹായം
ജമ്മുവില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
വൈകീട്ട് വാർത്താസമ്മേളനം
വൈകീട്ട് 6-ന് സംയുക്ത വാർത്താസമ്മേളനം. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കും.
വകുപ്പ് മേധാവിമാരുടെ യോഗം വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി. അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തു.
ഡ്രോണ്‍ ആക്രമണം തടയാന്‍ പഞ്ചാബ് സര്‍ക്കാര്‍. 9 പുതിയ ആന്റി ഡ്രോണ്‍ സിസ്റ്റം വാങ്ങും. 532 കിലോമീറ്റര്‍ വരുന്ന സംസ്ഥാന അതിര്‍ത്തിയില്‍ ആന്‍രി ഡ്രോണ്‍ സിസ്റ്റം സ്ഥാപിക്കും. ഇതിനായി 51.41 കോടി രൂപ പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ടവരില്‍ 5 കൊടും ഭീകരരും. ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവന്നത്. മുദാസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ്, മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടവരിലുള്‍പ്പെട്ട കൊടുംഭീകരര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻഎസ്‌എ അജിത് ഡോവൽ, മൂന്ന് സേനകളുടെയും മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
#WATCH | Delhi: Prime Minister Narendra Modi holds a meeting with Defence Minister Rajnath Singh, NSA Ajit Doval, CDS and Chiefs of all three Services, at 7, LKM. pic.twitter.com/EUA1uekOA3
— ANI (@ANI) May 10, 2025
പാകിസ്താന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
രാജസ്ഥാനില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ജയ്‌സാല്‍മീര്‍, പൊഖ്‌റാന്‍ എന്നിവിടങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. പ്രദേശത്തുള്ളവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയതായും എന്‍ഡിടിപി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ ബാര്‍മറില്‍ നിന്ന് കണ്ടെത്തിയ മിസൈല്‍ അവശിഷ്ടങ്ങള്‍ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നു
#WATCH | Rajasthan: Police in Barmer retrieve missile debris, which is then taken away in a Police vehicle.
— ANI (@ANI) May 10, 2025
Similar fragments and debris have been retrieved from Jaisalmer and Pokharan. pic.twitter.com/zyaF64GNw6
കഴിഞ്ഞ ദിവസം രാത്രി നടന്ന ഓപ്പറേഷന്റെ ഇന്ത്യൻ ആർമി പുറത്തുവിട്ട ദൃശ്യങ്ങൾ
പാകിസ്താനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. 39 കേന്ദ്രങ്ങളില്‍ ബാലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം നടത്തുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിനും പൊലീസിനും നേരെ ആക്രമണമുണ്ടായി. പൊലീസ് സ്റ്റേഷനുകള്‍ ബിഎല്‍എ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
എയർബേസ് ആക്രമിച്ചെന്ന പാക് വാദം തള്ളി സൈന്യം, സിർസയെ ലക്ഷ്യം വച്ച മിസൈൽ പതിച്ചത് മറ്റൊരിടത്ത്
'സംഘര്‍ഷം അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാകില്ല. എന്നാല്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം ശക്തമാണ്'- പ്രതിരോധ-വിദേശകാര്യ മന്ത്രാലയം
'എസ് 400 തകര്‍ത്തുവെന്നത് വ്യാജപ്രചരണം. സിര്‍സയിലെ എയര്‍ബേസ് തകര്‍ത്തുവെന്നതും തെറ്റായ പ്രചരണമാണ്.'
ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ സുരക്ഷിതം. ശ്രീനഗര്‍ മുതല്‍ നലിയ വരെ ആക്രമണ ശ്രമമുണ്ടായി. പാകിസ്താന്റെ എല്ലാ നീക്കങ്ങളും ഇന്ത്യ നിര്‍വീര്യമാക്കി. ഇന്ത്യയുടെ പവര്‍ഗ്രിഡുകള്‍ സുരക്ഷിതമാണ്.
പാകിസ്താന്‍ തുടര്‍ച്ചയായി നുണപ്രചരണം നടത്തുന്നു. ബ്രഹ്‌മോസ് തകര്‍ത്തുവെന്നത് നുണ പ്രചരണം.
പ്രതിരോധ-വിദേശകാര്യ മന്ത്രാലയം
യാത്രാവിമാനങ്ങളെ വീണ്ടും പാകിസ്താന്‍ കവചമാക്കിയെന്ന് സേനാമേധാവിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഇന്ത്യയുടേത് കൃത്യതയുള്ള തിരിച്ചടിയായിരുന്നു. ശ്രീനഗര്‍, അവന്തിപോര, ഉധംപൂര്‍ എന്നിവിടങ്ങളില്‍ ജനവാസമേഖലയില്‍ ആകമണമുണ്ടായി.'
വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍
സംഘര്‍ഷബാധിത മേഖലകളില്‍ നിന്ന് 75 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ എത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വിദ്യാര്‍ത്ഥികളെ ട്രെയിനിലും വിമാനത്തിലുമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഘര്‍ഷബാധിത മേഖലകളില്‍ കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
റാവൽപ്പിണ്ടി, ചക്വൽ എയർബേസുകൾ തകർത്തിട്ട് ഇന്ത്യ, ആക്രമിക്കപ്പെട്ട പാക് എയർബേസുകൾ അറിയാം
ഡല്‍ഹിയില്‍ സൈറണ്‍
ഡല്‍ഹി ജന്തര്‍മന്തര്‍ ഭാഗത്ത് ഒരു തവണ സൈറണ്‍ മുഴങ്ങി
'പെട്ട് പോകാതെ എത്രയും വേഗം നാട്ടിലെത്തണം...എല്ലാവരും ആകെ പരിഭ്രാന്തിയിലാണ്'
പ്രതിരോധ മന്ത്രാലയത്തിന്റെ സംയുക്ത വാർത്താ സമ്മേളനം ഉടൻ
വാർത്താസമ്മേളനത്തിനായി കേണൽ സോഫിയാ ഖുറേഷിയും വിങ് കമാൻഡർ വ്യോമികാ സിങും വിക്രം മിസ്രിയും എത്തി. അതിർത്തിയിലെ നിലവിലെ സാഹചര്യം വിശദീകരിക്കും.
തകർന്ന ഡ്രോണുകളുടെ ചിത്രങ്ങൾ പങ്കുവച്ച് സൈന്യം
OPERATION SINDOOR
— ADG PI - INDIAN ARMY (@adgpi) May 10, 2025
Pakistan’s blatant escalation with drone strikes and other munitions continues along our western borders. In one such incident, today at approximately 5 AM, Multiple enemy armed drones were spotted flying over Khasa Cantt, Amritsar. The hostile drones were… pic.twitter.com/BrfEzrZBuC
ജമ്മുവിലെ ആര്‍എസ് പുരയില്‍ നിന്ന് തകര്‍ന്ന ഡ്രോണുകളുടെ ഭാഗങ്ങള്‍ കണ്ടെത്തി
#WATCH | J&K: Parts of a damaged drone found in a field in RS Pura. pic.twitter.com/Y3akkre6pQ
— ANI (@ANI) May 10, 2025
പാകിസ്താന്‍ നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ ജമ്മുവിലെ ജനവാസ മേഖലയിലെ വീടിനുണ്ടായ നാശനഷ്ടം.
#WATCH | J&K: A house in the civilian area in Jammu suffered massive damage due to heavy shelling by Pakistan. pic.twitter.com/eqbHYcqB9w
— ANI (@ANI) May 10, 2025
ഗുജറാത്തിലെ കച്ചില്‍ പാക് സായുധ ഡ്രോണ്‍ വെടിവെച്ചിട്ടുവെന്ന് റിപ്പോർട്ട്. കച്ചിൽ എൽ-70 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം പാക് ഡ്രോൺ വെടിവെച്ചു വീഴ്ത്തിയത്.
അതിർത്തി മേഖലകളിലുള്ള അടച്ചിട്ട വിമാനത്താവളങ്ങൾ ഏതൊക്കെ?
സർക്കാർ ഉദ്യോഗസ്ഥൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് ഉറങ്ങുന്നതിനിടെ
ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു.
രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്.
ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം 10.30 ന്
ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം മാറ്റി. രാവിലെ 10.നാവും നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം. പ്രതിരോധ മന്ത്രാലയം, വിദേശ കാര്യമന്ത്രാലയം പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം.
സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം ഉടന്‍
ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം ഉടന്‍. സൗത്ത് ബ്ലേക്കില്‍ 5.45 ന് വാര്‍ത്താസമ്മേളനം ആരംഭിക്കുമെന്നാണ് അറിയിച്ചത്. നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
ജമ്മുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി. ജമ്മു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയിലെത്തിയത്. പ്രത്യേക ട്രെയിനിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ജമ്മുവില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ നല്‍കിയിരുന്നു.
താൽക്കാലികമായി അടച്ച വിമാനത്താവളങ്ങൾ
32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ താല്‍ക്കാലികമായി അടച്ചു
ജമ്മുമേഖലയിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് ജില്ലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഉപ മുഖ്യമന്ത്രി സുരിന്ദര്‍ ചൗദരി, മന്ത്രി സതീശ് ശര്‍മ എന്നിവര്‍ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
പാകിസ്താന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കാന്‍ അനുമതി നല്‍കി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഐഎംഎഫ് ഫണ്ട് ലഭിച്ച വിവരം അറിയിച്ചത്. പാകിസ്താന് വായ്പാ സഹായം നല്‍കുന്ന പണം രാജ്യം ശരിയായി ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് ഐഎംഎഫ് യോഗത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
രാജ്യത്ത് 26 ഇടങ്ങളിൽ ഡ്രോണുകൾ കണ്ടെത്തി
രാജ്യത്ത് 26 ഇടങ്ങളിൽ ഡ്രോണുകൾ കണ്ടെത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.
പാകിസ്താനെതിരെ ശക്തമായി നടപടിയെടുക്കണം: രാജ്‌നാഥ് സിങ്
പാകിസ്താന്‍ ഷെല്ലാക്രമണത്തിനെതിര ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. രാജ്‌നാഥ് സിങ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് സേനകളുടെയും മേധാവികള്‍ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു
ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ സർവീസ് നിർത്തിവെച്ചു. മെയ് 25 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി സംശയം. പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐഎംഎഫില്‍ പാകിസ്താനെതിരെ ഇന്ത്യ
പാകിസ്താന് ധനസഹായം നൽകാനായുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) യോഗത്തിലെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ. വായ്പാ സഹായമായി നൽകുന്ന പണം പാകിസ്താൻ ശരിയായി ഉപയോഗിക്കുന്നില്ലായെന്നും അത് ഭീകര പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.
പഞ്ചാബില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടന ശബ്ദം
പഞ്ചാബിലെ നാലിടങ്ങളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ ഫിറോസ്പുറിലും ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിറോസ്പുറില്‍ വീടിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ വിമാനത്താവളം മെയ് 15 വരെ അടച്ചു
രാജ്യത്ത് വിവിധയിടങ്ങളിൽ പാക് ഡ്രോൺ
അതിർത്തിയിൽ എല്ലായിടത്തും ബ്ലാക്ക് ഔട്ട്
പാകിസ്താന്‍ ആക്രമണം തുടരുന്നതിനിടയില്‍ അതിര്‍ത്തിയില്‍ എല്ലായിടത്തും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. സാംബ, പൊക്രാന്‍, ഫിറോസ്പൂര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം പാകിസ്താന്‍ നടത്തിയെങ്കിലും ഇന്ത്യ തടഞ്ഞു. നിലവില്‍ പൂഞ്ചില്‍ പാകിസ്താന്റെ ശക്തമായ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഗുരുഗ്രാമില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്നിടങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തി
ജമ്മുവില്‍ വീണ്ടും പൂര്‍ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണ് ബ്ലാക്ക് ഔട്ട്. സൈറണും മുഴങ്ങിയിട്ടുണ്ട്. ജമ്മു, പഠന്‍കോട്ട്, സാംബ എന്നിവിടങ്ങളില്‍ പാകിസ്താന്‍ ഡ്രോണുകള്‍ കണ്ടെന്ന് പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Pakistani drones sighted in Jammu, Samba, Pathankot sector: Defence Sources pic.twitter.com/nIwnrXJ6tX
— ANI (@ANI) May 9, 2025
സാംബയിൽ നിന്നും വൻ സ്ഫോടനത്തിൻ്റെ ശബ്ദം
സാംബയില്‍ നിന്നും വന്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. സാംബയില്‍ നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും പാകിസ്താന്‍ ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താന്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ജമ്മുവിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിന് സമീപം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്. രക്ഷിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണ സമയത്ത് സ്‌കൂള്‍ ജീവനക്കാരില്‍ ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്‌കൂളിലെ ഭൂഗര്‍ഭ അറയില്‍ അഭയം തേടിയിരുന്നു. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
പലതവണ പാകിസ്താന്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. സൈനിക കേന്ദ്രങ്ങളും പാകിസ്താന്‍ ലക്ഷ്യമിട്ടു. ആക്രമണങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം ചെറുത്ത് ശക്തമായ തിരിച്ചടി നല്‍കി. പാകിസ്താനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിന്നുവെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം വെട്ടിച്ചുരുക്കിയേക്കും
സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി വെട്ടിച്ചുരുക്കിയേക്കും. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മെഹ്ബൂബ മുഫ്തി
ഇന്ത്യയും പാകിസ്താനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മെഹ്ബൂബ മുഫ്തി. രാഷ്ട്രീയ ഇടപെടലാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.
പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് മരിച്ചത്. നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലാണ് മുരളിക്ക് സാരമായി പരിക്കേറ്റത്.
പൂഞ്ച് സിറ്റി നിശ്ചലം; ഷെല്ലാക്രമണത്തിന്റെ നേർചിത്രവുമായി റിപ്പോർട്ടർ വാർത്താസംഘം
ഡല്‍ഹിയില്‍ ടെസ്റ്റ് സൈറണ്‍
ഡല്‍ഹിയില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി സൈറണ്‍ മുഴങ്ങുന്നു.
ന്യൂഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
ന്യൂഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. ഹെൽപ്‌ലൈൻ നമ്പർ: 011 23747079
ഉറിയിൽ വീടുകളും കടകളും വാഹനങ്ങളും തകർന്ന നിലയിൽ
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരള ഗവ. സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ്ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കി. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.
അംബാലയില്‍ ബ്ലാക്ക്ഔട്ട്
അംബാലയില്‍ ഇന്ന് രാത്രി സമ്പൂര്‍ണ ബ്ലാക്ക്ഔട്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെയാണ് ബ്ലാക്ക്ഔട്ട്.
പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
'ജയം നമുക്കുതന്നെ, ഇന്ത്യൻ സൈന്യത്തെ കീഴ്‌പ്പെടുത്താൻ ആർക്കുമാകില്ല'
ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് കൊടിക്കുന്നില്‍ സുരേഷ്
എംപി ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് കൊടിക്കുന്നില്‍ സുരേഷ്. ഡല്‍ഹിയിലെ ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക്. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവരെ സഹായിക്കാനാണ് ഹെല്‍പ്പ് ഡെസ്‌ക് എന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍: 9013180580, 9447541433, 9495382946.
ഡല്‍ഹിയില്‍ വൈകീട്ട് 3 മണിക്ക് സൈറണ്‍ ടെസ്റ്റിങ്. ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.
ജമ്മു കശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി മലയാളികള്‍. ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ട്രെയിനിന് കാത്തിരിക്കുകയാണ്. 10.45 ന് ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ഉണ്ടാകും എന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ട്രെയിന്‍ പ്രതീക്ഷിച്ച് 10 മണി മുതല്‍ യാത്രക്കാര്‍ കാത്തിരിക്കുകയാണ്. ട്രെയിന്‍ സര്‍വീസിനെ കുറിച്ച് കൃത്യമായ അറിയിപ്പ് റെയില്‍വേ നല്‍കുന്നില്ലെന്നാണ് ഇവര്‍ പറയുന്നു. ജമ്മു റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി ബിസിസിഐ. വിദേശ താരങ്ങളുടെ ഉള്‍പ്പടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ
വിവിധയിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡീഗണ്ഡ്, ധരംശാല, ബികാനര്‍, ജോധ്പൂര്‍, കിഷന്‍ഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുളള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരോധനം നാളെ രാത്രി വരെ തുടരും.
ഇന്ത്യ ഇന്നലെ രാത്രി പാകിസ്താന്റെ ആക്രമണത്തെ പ്രതിരോധിച്ചത് എങ്ങനെ?
കൂടുതൽ ആകാഷ് സർഫേസ് ടു എയർ ആന്റി മിസൈൽ സംവിധാനം
അതിർത്തികളിൽ കൂടുതൽ ആകാഷ് സർഫേസ് ടു എയർ ആന്റി മിസൈൽ സംവിധാനം വിന്യസിച്ചു
കെട്ടിടങ്ങൾ തരിപ്പണമായി, വാഹനങ്ങൾ തകർന്നു, പാക് ഷെല്ലാക്രമണം നടന്ന ഉറിയിൽ നിന്ന് ആദിൽ പാലോട്
ഇന്ധനക്ഷാമമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഇന്ധനം വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. രാജ്യത്തുടനീളം ആവശ്യത്തിന് സ്റ്റോക്കുണ്ട്. എല്ലാ ഔട്ട്‌ലെറ്റുകളില്‍ നിന്നും എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
ജമ്മുവിൽ 7 ജയ്ഷെ ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
അംബാലയിലെ മുന്നറിയിപ്പ് സൈറണ്‍ ഓഫ് ചെയ്തതായി അധികൃതര്‍. എങ്കിലും ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്നും ബാല്‍ക്കണിയില്‍ നിന്ന് അകന്നു നില്‍ക്കാനും നിര്‍ദേശമുണ്ട്. അടുത്ത രണ്ട് മണിക്കൂര്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക. സ്‌കൂള്‍, കോളേജുകള്‍, ഐടിഐ, പോളിടെക്‌നിക് തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 9, മെയ് 10 തീയതികളില്‍ അടച്ചിടുമെന്നും അംബാല ഡിസിപി അറിയിച്ചു.
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ തകര്‍ന്ന പാക് മിസൈല്‍ കണ്ടെത്തി. പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. സ്ഥലത്തെ കൃഷിയിടത്തിലാണ് മിസൈല്‍ കണ്ടെത്തിയത്.
#BREAKING || Pakistani missile found in Punjab's Hoshiarpur- #Watch
— TIMES NOW (@TimesNow) May 9, 2025
- Punjab Police rushed to the spot.#Hoshiarpur #Punjab #Pakistan #Video #OperationSindoor pic.twitter.com/2pNQrT4k7f
ഹരിയാനയിലെ അംബാലയിലും മുന്നറിയിപ്പ്. അംബാലയില്‍ വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നും ബാല്‍ക്കണികളില്‍ നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.
ഇന്ന് മുതല്‍ നടക്കാനിരുന്ന CA പരീക്ഷകള്‍ മാറ്റിവെച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ് 9 മുതല്‍ 14 വരെയുള്ള തീയതികളില്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനം. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് icai.org സന്ദര്‍ശിക്കണമെന്നും അറിയിപ്പുണ്ട്.
പഞ്ചാബില്‍ അതീവ ജാഗ്രത. അതിര്‍ത്തി ജില്ലകളിലെ അടിയന്തര സേവനങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്യും. ആശുപത്രികള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവ പരിശോധിക്കും. ഭക്ഷണത്തിന്റെയും അടിയന്തര സേവനങ്ങളുടെയും ലഭ്യത പരിശോധിക്കും. കാബിനറ്റ് മന്ത്രിമാര്‍ അതിര്‍ത്തി ജില്ലകളില്‍ എത്തും. മന്ത്രിസഭാ യോഗം കഴിഞ്ഞ ഉടനെ 10 മന്ത്രിമാര്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുമെന്നാണ് വിവരം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം അല്‍പ്പസമയത്തിനകം. സംയുക്ത സേനാ മേധാവി, മൂന്ന് സേനകളുടെ തലവന്മാര്‍ എന്നിവര്‍ പങ്കെടുക്കും.
ഛണ്ഡിഗഡില്‍ ഡ്രോണാക്രമണ മുന്നറിയിപ്പ്. സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പുണ്ട്.
#WATCH | Air siren sounded in Chandigarh as part of a precautionary measure to remind citizens to remain alert pic.twitter.com/IOl2RRqW0G
— ANI (@ANI) May 9, 2025
ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്സ് 500 ലധികം പോയന്‍റ് ഇടിഞ്ഞു. നിഫ്റ്റിയിലും വ്യാപാരം നഷ്ടത്തില്‍. 200 പോയിന്‍റോളമാണ് ഇടിഞ്ഞത്.
ഈ വാഹനത്തിലാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീ ഉണ്ടായിരുന്നത്
ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെന്ന് സ്ഥിരീകരിച്ച് അധികൃതര്‍. ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത ചില വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോള്‍ നടപ്പാക്കിയിട്ടുണ്ട്. വിമാനസര്‍വീസുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് മെയ് 9, 10 തീയതികളില്‍ ലേയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് ലേ ഭരണകൂടം അറിയിച്ചു.
സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ നോര്‍ക്ക
ഗ്ലോബല്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍
18004253939 (ടോള്‍ ഫ്രീ നമ്പര്‍ )
00918802012345
കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല ആഭ്യന്തര വകുപ്പിനാണ്. സംഘര്‍ഷമേഖലയില്‍ ഉള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
നമ്പര്‍: 0471-2517500
ഫാക്‌സ്: 0471-2322600
ഇമെയില്‍: [email protected]
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്താന് സംഭവിച്ച നഷ്ടങ്ങൾ എന്തൊക്കെ?
ചെനാബ് നദിയിലെ സലാല്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ഇന്ത്യ. പാകിസ്താന്‍ വെള്ളപ്പൊക്ക ഭീഷണിയില്‍.
ഇന്ത്യയിലേക്ക് പറന്ന് പാക് ഡ്രോൺ; ചെറുത്ത് സെെന്യം
ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർക്കുന്ന ദൃശ്യം പുറത്ത്. ഇന്ത്യൻ ആർമി തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു ഡ്രോൺ പറന്നുവരുന്നതും, ഇന്ത്യൻ സൈന്യം കൃത്യമായി ആ ഡ്രോണിനെ ലക്ഷ്യം വെക്കുന്നതും കാണാം.
OPERATION SINDOOR
— ADG PI - INDIAN ARMY (@adgpi) May 9, 2025
Pakistan Armed Forces launched multiple attacks using drones and other munitions along entire Western Border on the intervening night of 08 and 09 May 2025. Pak troops also resorted to numerous cease fire violations (CFVs) along the Line of Control in Jammu and… pic.twitter.com/WTdg1ahIZp
പാക് ഡ്രോണുകള്‍ നിര്‍വീര്യമാക്കി ഇന്ത്യന്‍ സൈന്യം
50 പാക് ഡ്രോണുകള്‍ നിര്‍വീര്യമാക്കി ഇന്ത്യന്‍ സൈന്യം. ഉദംപൂര്‍, സാംബ, ജമ്മു, അഖ്നൂര്‍, നഗ്രോട്ട, പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ആര്‍മി വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 50-ലധികം ഡ്രോണുകള്‍ തകര്‍ത്തത്. എല്‍-70 തോക്കുകള്‍, സൂ-23 എംഎം, ഷില്‍ക്ക സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഡ്രോണുകള്‍ തകര്‍ത്തത്.
വൈദ്യുതി പുനഃസ്ഥാപിച്ചു
നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം പത്താന്‍കോട്ടിലും ബാരാമുള്ളയിലും വൈദ്യുതി പുനഃസ്ഥാപിച്ചു.
ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം
ജമ്മുകശ്മീരിലെ ഉറിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. കാര്‍ തകര്‍ത്തു. പ്രദേശത്ത് നിന്നും ബുള്ളറ്റുകളും ഷെല്ലുകളും കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്.
ഉറിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
നോര്‍ത്ത് കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി മേഖലയില്‍ നടത്തിയ ഷെല്ലിംഗില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്
മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്. പാകിസ്താന്റെ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും.
Driving to Jammu now to take stock of the situation after last night’s failed Pakistani drone attack directed at Jammu city & other parts of the division. pic.twitter.com/8f8PLA6Vgg
— Omar Abdullah (@OmarAbdullah) May 9, 2025
പുറത്തിറങ്ങരുത്; ജനങ്ങളോട് അമൃത്സര്‍ ജില്ലാ ഭരണകൂടം
അമൃത്സറിലെ ജനങ്ങള്‍ക്ക് അടിയന്തര മുന്‍കരുതല്‍ നിര്‍ദേശവുമായി ജില്ലാ അധികൃതര്‍. വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളുടെ അടുത്തുനിന്നും മാറി നില്‍ക്കണമെന്നും ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്നും ഡിപിആര്‍ഒ (ഡിസ്‌ക്രിക്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) അറിയിച്ചു.
നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്
ജമ്മു കശ്മീരിലെ സാംബയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ട്.
ആശങ്ക പ്രകടിപ്പിച്ച തുർക്കി പ്രസിഡന്റ് എർദോഗൻ
മിസൈല്‍ ആക്രമണത്തിലേക്ക് വരെ നീങ്ങുന്ന തുറന്ന പോരായി ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മാറിയതില്‍ വലിയ ആശങ്കയുണ്ട്. ഇതിലൂടെ നിരവധി സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുകയാണ്. ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ശ്രമങ്ങള്‍ തുര്‍ക്കി നടത്തുകയാണ്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി സംസാരിച്ചിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പ്രതികരിച്ച് അമേരിക്ക
അമേരിക്കന്‍ വെെസ് പ്രസിഡന്‍റ് ജെ ഡി വാന്‍സാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ - പാക് പ്രശ്നങ്ങള്‍ പെട്ടന്ന് അവസാനിക്കണം. വേറെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇന്ത്യയോടും പാകിസ്താനോടും ആയുധങ്ങൾ താഴെ വയ്ക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ല. ഇതൊരു ആണവയുദ്ധവമായി മാറരുത്. അങ്ങനെ സംഭവിച്ചാൽ വൻ നാശം ഉണ്ടാകും
ഇരുരാജ്യങ്ങളെയും നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ല. നയതന്ത്ര പരിഹാരമാണ് വേണ്ടത് എന്ന് ജെ ഡി വാന്‍സ് പറഞ്ഞു. ഫോക്സ് ന്യൂസിനോടായിരുന്നു പ്രതികരണം.
ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് അമേരിക്ക
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക. ഇരുരാജ്യങ്ങളുമായി ചർച്ച ടത്തുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കറുമായും സംസാരിച്ചു. നിരാശാജനകമായ സാഹചര്യമാണെന്നും ആക്രമണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുവെന്നും ടാമി ബ്രൂസ് അറിയിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിന് പൂർണ പിന്തുണയെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം
ഇന്ത്യ - പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നടത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മെയ് 9ന് രാവിലെ 10 മണിക്ക് മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍ മാധ്യമങ്ങളെ കാണുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പാക് ആക്രമണത്തെ കുറിച്ചും ഇന്ത്യ നടത്തിയ തിരിച്ചടിയെ കുറിച്ചും സര്‍ക്കാര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വിശദമായി വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നു
സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന 24 എയർപോർട്ടുകൾ അടയ്ക്കാൻ നിര്‍ദേശം നല്‍കി കേന്ദ്രം.
ധർമ്മശാല, ഹിൻഡൺ, ഗ്വാളിയോർ, കിഷൻഗഡ്, ശ്രീനഗർ, അമൃത്സർ, പട്യാല, ഷിംല, ഗഗൾ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേഹ്, ലുധിയാന, ഭാനു, ഭട്ടിൻഡ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ചണ്ഡീഗഢ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യസുരക്ഷയുടെ ഭാഗമായാണ് കേന്ദ്രത്തിൻ്റെ നടപടി.
പാക് ആക്രമണം തുടരുന്നു
കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ ആക്രമണം തുടരുന്നതായി റിപ്പോർട്ട്. ഈ പ്രദേശത്ത് നിന്നും സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രജൗരിയിലും നിയന്ത്രണ രേഖയ്ക്കടുത്ത്
പാകിസ്ഥാന്‍ ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര അതിർത്തിയായ താങ്ധറിലും പാക് പ്രകോപനം നടക്കുന്നു.
#WATCH | Poonch, Jammu and Kashmir: Explosions heard near Line of Control (LoC). More details awaited
— ANI (@ANI) May 8, 2025
(Visuals deferred by unspecified time) pic.twitter.com/bQRqxOdPWB
കടൽമാർഗം സൈനികനടപടികളുമായി ഇന്ത്യ
പാകിസ്ഥാനെതിരെ കടല്‍മാര്‍ഗം നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. അറബിക്കടലിൽ നാവികസേന നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കറാച്ചി, ഒർമാര തുറമുഖങ്ങളിൽ ഐഎൻഎസ് വിക്രാന്ത് എത്തിച്ചേര്‍ന്നു. മിസെെലുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ട്.
പ്രമുഖർ പാകിസ്താൻ വിടുന്നു?
പ്രമുഖര്‍ പാകിസ്ഥാനില്‍ നിന്നും ഒഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വിമാനങ്ങളാണ് പാകിസ്ഥാനില്‍ നിന്നും പറന്നുയര്‍ന്നിരിക്കുന്നത്. ഇസ്ലാമാബാദിൽ നിന്ന് അബുദാബിയിലേക്കും ലാഹോറിൽ നിന്ന് ബഹ്റിനിലേക്കും
ക്വറ്റയിൽ നിന്നും ഒരു വിമാനവുമാണ് പറന്നുയര്‍ന്നിരിക്കുന്നത്.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് നോർവേ
ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ പ്രതികരണവുമായി നോര്‍വേ. ഇന്ത്യയും പാകിസ്ഥാനം സംയമനം പാലിക്കണമെന്ന് നോര്‍വേ ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും നോര്‍വേ
കൂടുതൽ നീക്കങ്ങൾക്ക് തയ്യാറെടുത്ത് ഇന്ത്യ
ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടത്തി ഇന്ത്യ. ഉറിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. വിവിധ സെെനിക നീക്കങ്ങള്‍ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നു.
നിഷേധിച്ച് പാകിസ്താന്‍
പത്താൻകോട്ട്, ജയ്സാൽമീർ, ശ്രീനഗർ ആക്രമണങ്ങളിൽ പാകിസ്ഥാൻ പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും പാക് വിദേശകാര്യ മന്ത്രാലയം
പാക് പ്രധാനമന്ത്രിയെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെ ഉഗ്ര സ്‌ഫോടനം. ഷെഹ്ബാസ് ഷെരീഫിനെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.
പെഷാവർ ,കറാച്ചി,ഇസ്ലാമാബാദ്, കോട്ലി എന്നിവിടങ്ങളില്‍ സ്ഫോടനം. പെഷാവറിൽ നടന്നത് നാല് സ്ഫോടനങ്ങൾ എന്നും റിപ്പോര്‍ട്ട്.
മുസാഫറാബാദില്‍ വന്‍ സ്ഫോടനങ്ങള്‍
പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്.
#WATCH | Jammu: On Pakistan drones and missiles intercepted in different parts of our border states, former J&K DGP SP Vaid says, "Today evening after 8:20 pm, we have witnessed around 50-60 air attacks over Jammu, Udhampur, Rajouri, Pathankot, Samba, and Akhnoor. All these… pic.twitter.com/gibvmwUzRv
— ANI (@ANI) May 8, 2025
കശ്മീരില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍
ജമ്മുകശ്മീരില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥികള്‍. ജമ്മു കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കശ്മീരില്‍ കുടുങ്ങി കിടക്കുന്നത്. ഏകദേശം അമ്പതോളം പേര്‍ പ്രദേശത്ത് ഉള്ളതായി വിദ്യാര്‍ത്ഥികള്‍. എങ്ങനെയെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ മതിയെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പാക് പെെലറ്റ് പിടിയില്‍
അതിര്‍ത്തി കടന്നെത്തി ഇന്ത്യയെ ആക്രമിച്ച പെെലറ്റുമാരില്‍ ഒരാള്‍ ഇന്ത്യന്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം
പാക് ആക്രമണം ഉണ്ടായ ജമ്മു, പത്താൻകോട്ട്, ഉധംപൂർ സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം.
പാക് ഡ്രോണുകളും മിസൈലുകളും വെടിവച്ചു വീഴ്ത്തി
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം
യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും
തിരിച്ചടിച്ച് ഇന്ത്യ
അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചാക്രമണം.
പാക് പഞ്ചാബിലും ഇന്ത്യന്‍ തിരിച്ചാക്രമണം.
India's Air Defence Units intercept eight missiles from Pakistan directed at Satwari, Samba, RS Pura, Arnia
— ANI Digital (@ani_digital) May 8, 2025
Read @ANI Story | https://t.co/NshT6sGFJ6#IndiaPakistanTensions #JammuAndKashmir #Jammu pic.twitter.com/wQcG0BlD8g
തിരിച്ചടിക്കാന്‍ ഇന്ത്യ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറായി
വ്യോമ പ്രതിരോധത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ
പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയവ സുസജ്ജമായി.
സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധമന്ത്രി
കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ്സിങ് സ്ഥിതിഗതികൾ വിലയിരുത്തുന്നു. സംയുക്ത സേനാ മേധാവിമാരുമായി അടിയന്തര യോഗം.
കൂടുതല്‍ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട്
അമൃത്സർ, പത്താൻകോട്ട്, ബാർമർ, മാതാ വൈഷ്ണോദേവി എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്. ശ്രീനഗര്‍, ജമ്മു, ഉദംപൂർ, ഫിറോസ്പൂർ, പത്താൻകോട്ട്, ബാർമർ, ജയ്സാൽമീർ, അമൃത്സർ എന്നിവയുൾപ്പെടെ സ്ഥലങ്ങളിലും ബ്ലാക്ക് ഔട്ട്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലാക്ക്ഔട്ട്
അതിർത്തികളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മു വിമാനത്താവളത്തിലും എയർ സ്ട്രിപ്പിലും ജമ്മു, ഉദംപുർ, അഗേനൂർ, പഠാൻകോട്ട്, സാംബ, രാജസ്ഥാൻ, ഗുർദാസ്പൂർ, പഞ്ചാബ് അതിർത്തികളിലാണ് ബ്ലാക്ക് ഔട്ട്. ജമ്മുവിമാനത്താവളം ലക്ഷ്യം വെച്ചും പാക് ആക്രമണം നടന്നു.
പാക് മിസെെലുകള്‍ തകര്‍ത്ത് ഇന്ത്യ
പാകിസ്താന്‍ എട്ട് മിസൈലുകൾ വിക്ഷേപിച്ചു
സത്വാരി, സാംബ, ആർഎസ് പുര, അർണിയ സെക്ടറുകൾ ലക്ഷ്യമിട്ടായിരുന്നു മിസൈൽ വർഷം
എല്ലാ മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ തടഞ്ഞു
സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം
ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളില്‍ ആക്രമണം.
15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്.
IPL മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
സുരക്ഷ മുന്‍കരുതലുകളെ തുടര്‍ന്ന് ധർമ്മശാലയിൽ നടന്ന ഐപിഎൽ മത്സരം നിർത്തിവച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷതയിടത്തേക്ക് നീങ്ങാൻ നിർദേശം.
ധര്‍മ്മശാലയിലെ മാച്ചിനെത്തിയ മുഴുവൻ താരങ്ങളെയും സ്റ്റേഡിയത്തിന് പുറത്തെത്തിച്ചു. വരാനിരിക്കുന്ന മത്സരങ്ങള്‍ റദ്ധാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ബി സി സിഐ തീരുമാനം ഉടനെ.
Pakistan launched 8 missiles at Satwari, Samba, RS Pura and Arnia sector, All intercepted by Indian Air Defence units: Defence Sources pic.twitter.com/Tkc6wGazIp
— ANI (@ANI) May 8, 2025
സുദര്‍ശനചക്രം പ്രയോഗിച്ച് ഇന്ത്യ
പാക് പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ഉപയോഗിച്ച് പാക് വിമാനങ്ങളും മിസെെലുകളും തകര്‍ത്ത് ഇന്ത്യ.
#WATCH | Sirens being heard in Akhnoor, Jammu and Kashmir
— ANI (@ANI) May 8, 2025
More details awaited. pic.twitter.com/eiGdyj14Tq
പാക് പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ സേന
അതിര്‍ത്തിയില്‍ ആക്രമണത്തിന് എത്തിയ പാക് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇന്ത്യന്‍സേന. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തു. അതിർത്തിയിൽ പാക്ക് യുദ്ധവിമാനങ്ങൾ പ്രകോപനമുണ്ടാക്കുന്നത് തുടരുന്നു.
അതിര്‍ത്തിയില്‍ നേര്‍ക്ക് നേര്‍ പോരാട്ടം
അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. പാകിസ്താന്റെ പ്രധാനപ്പെട്ട 3 യുദ്ധവിമാനം ഇന്ത്യ തകര്‍ത്തു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വിവിധ ഇടങ്ങളില്‍ ആക്രമണം.