വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഇളയ മകള്‍ മൗന ഷെറിന് സാരമായി പരിക്കേറ്റു. കുട്ടിയെ തിരുപ്പൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

dot image

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ കാങ്കയത്തിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നത്തകാടയൂരിലാണ് സംഭവം. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി സൈലന്റ് വാലി എസ്റ്റേറ്റ് സെക്കന്‍ഡ് ഡിവിഷനില്‍ റേഷന്‍കട നടത്തുന്ന നിക്‌സണ്‍ ചിന്നപ്പന്‍ (47), ഭാര്യ ജാനകി (42) മകള്‍ കൈന ശ്രീ (15) എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ മൗന ഷെറിന് (11) സാരമായി പരിക്കേറ്റു. കുട്ടിയെ തിരുപ്പൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. മറയൂരില്‍ ബന്ധുവിന്റെ വീട്ടില്‍ നടന്ന വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. നിക്‌സണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നിക്‌സണും ജാനകിയും അപകടസ്ഥലത്തും കൈന ശ്രീ ആശുപത്രിയിലുമാണ് മരിച്ചത്. വീട്ടിലെത്താന്‍ പത്ത് കിലോമീറ്റര്‍ മാത്രമുണ്ടായിരുന്നപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്.

നിക്‌സണ്‍ ചിന്നപ്പന്‍ മൂന്നാറിയും ഭാര്യയും മക്കളും കായങ്കയത്തുമായിരുന്നു താമസിച്ചിരുന്നത്. കുട്ടിയാര്‍വാലി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റ് മേഖലയില്‍ കേബിള്‍ ഓപ്പറേറ്ററായും നിക്‌സണ്‍ ജോലി ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന കൈന ശ്രീ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. മൗന ഷെറിന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇരുവരും ഈറോഡിലെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. മൂന്ന് പേരുടേയും മൃതദേഹം ഇന്ന് മൂന്നാറില്‍ എത്തിക്കും. സംഭവത്തില്‍ കാങ്കയം പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights- Three from one family killed by an car accident near Kangeyam, Tamilnadu

dot image
To advertise here,contact us
dot image