ഇന്ത്യയിലേക്ക് പറന്ന് പാക് ഡ്രോൺ, ചെറുത്ത് സെെന്യം; വീഡിയോ

ദൃശ്യങ്ങളിൽ ഒരു ഡ്രോൺ പറന്നുവരുന്നതും, ഇന്ത്യൻ സൈന്യം കൃത്യമായി ആ ഡ്രോണിനെ കണ്ടെത്തി തകർക്കുന്നതും കാണാം

dot image

ന്യൂ ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർക്കുന്ന ദൃശ്യം പുറത്ത്. ഇന്ത്യൻ ആർമി തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു ഡ്രോൺ പറന്നുവരുന്നതും, ഇന്ത്യൻ സൈന്യം കൃത്യമായി ആ ഡ്രോണിനെ ലക്ഷ്യം വെക്കുന്നതും കാണാം.

പാകിസ്താൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചുവെന്നും, അവയെയെല്ലാം തങ്ങൾ ഫലപ്രദമായി പരാജയപ്പെടുത്തിയെന്നും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സൈന്യം പറയുന്നു. ഇനിയും ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളെയും ചെറുക്കുമെന്നും രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് പാകിസ്താൻ ഇന്ത്യക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ഇവയെയെല്ലാം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തിരുന്നു. പാകിസ്താന്റെ എട്ട് മിസൈലുകളാണ് ഇന്ത്യ തകർത്തത്. ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായിരുന്നു. തുടർന്ന് അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയിരുന്നു.

തുടർന്ന് രാത്രി തന്നെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നിരുന്നു. ഉറിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പാകിസ്ഥാനെതിരെ കടല്‍മാര്‍ഗവും നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നുവീണാണ് റിപ്പോർട്ടുകൾ. അറബിക്കടലിൽ നാവികസേന നീക്കം തുടങ്ങിയെന്നാണ് സൂചന. പാകിസ്ഥാനിലെ കറാച്ചി, ഒർമാര തുറമുഖങ്ങളിൽ ഐഎൻഎസ് വിക്രാന്ത് എത്തിച്ചേര്‍ന്നു. മിസെെലുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍‌ട്ട്.

Content Highlights: Visuals of Indian systems destroying pak drones

dot image
To advertise here,contact us
dot image