ഇൻസ്റ്റഗ്രാമിൽ കമന്റിട്ടു, സംഘം ചേർന്ന് മർദ്ദനം; പരാതി നൽകിയിട്ടും പൊലീസ് പ്രതികൾക്കായി ഇടപെട്ടെന്ന് യുവാവ്

മര്‍ദ്ദന പരാതി പിന്‍വലിക്കാന്‍ പൊലീസ് കള്ളക്കേസ് എടുത്തുവെന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്

കാസര്‍കോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിന് ക്രൂരമായി മര്‍ദ്ദനമേറ്റ കേസില്‍ പൊലീസ് പ്രതികള്‍ക്കായി ഇടപെട്ടുവെന്നാണ് പരാതി. ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ഇട്ടതിന്റെ പേരില്‍ കാസര്‍കോട് കൊക്കാകടവ് സ്വദേശി ഷിനാസിനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഉറങ്ങിക്കിടക്കുമ്പോള്‍ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. മര്‍ദ്ദനത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയില്‍ ഷിനാസിനെതിരെയും കേസെടുത്തു. മര്‍ദ്ദന പരാതി പിന്‍വലിക്കാന്‍ പൊലീസ് കള്ളക്കേസ് എടുത്തുവെന്നാണ് യുവാവിന്റെ കുടുംബം പറയുന്നത്. രാത്രിയാണ് ഷിനാസിന് മര്‍ദ്ദനമേറ്റത്. എന്നാല്‍ പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് ഉച്ചസമയമാണെന്നും കുടുംബം പറയുന്നു. ഡിജിപിക്ക് ഉള്‍പ്പടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Young Man and Family Raise Serious Allegations Against Chandera Police

To advertise here,contact us