പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധനയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വര്‍ധനവാണ്. ഈ ജില്ലകളിലെ സ്കൂളുകളിൽ 20% മാർജിനിൽ സീറ്റ് വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

Content Highlights: Government Increases Plus One Seats; Additional Seats and Batches Sanctioned

To advertise here,contact us