കരുവന്നൂര്‍ നിലനിര്‍ത്തി CPIM; ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണവിജയം

തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം. 11 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ട് അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെ സിപിഐഎമ്മും ബിജെപിയും തമ്മിലായിരുന്നു മത്സരം നടന്നത്. മാടായിക്കോണം ടി കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്.

സിപിഐഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. ക്രമക്കേട് നടന്നതായി ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

Content Highlights: cpim win in karuvannur cooperative bank election

To advertise here,contact us