പത്തനംതിട്ട: കാർ അപകടത്തിന്റെ പേരിൽ തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് മർദ്ദനമേറ്റെന്ന് പരാതി. തൂത്തുക്കുടി സ്വദേശികളായ തീർത്ഥാടകരാണ് പൊലീസിൽ പരാതി നൽകിയത്. അയ്യപ്പഭക്തർക്ക് നിസ്സാര പരിക്കേറ്റു.
പത്തനംതിട്ട കോന്നി പൂവൻപാറയിൽ ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന തിരുനെൽവേലി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് മർദ്ദനമേറ്റത്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാർ അപകടം ചോദ്യം ചെയ്ത് തീർത്ഥാടകരെ മർദിച്ചു എന്നാണ് പരാതി.
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. തങ്ങളെ മർദിച്ചതിൽ അയ്യപ്പഭക്തർ കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
Content Highlights: ayyappa devotees attacked at pathanamthitta after accident