അഡ്വ. കെ ഇ ഗംഗാധരന്‍ സ്മാരക അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍കുമാറിന്

വാര്‍ത്താ അവതരണത്തെ ജനകീയമാക്കിയതും വസ്തുനിഷ്ഠ വാര്‍ത്താ അവതരണവുമാണ് അരുണ്‍ കുമാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്

കണ്ണൂര്‍: പ്രശസ്ത അഭിഭാഷകനും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായിരുന്ന അഡ്വ. കെ ഇ ഗംഗാധരന്‍ സ്മാരക അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍കുമാറിന്. മാധ്യമരംഗത്തെ അതുല്യപ്രതിഭയ്ക്കാണ് 2025ലെ പുരസ്‌കാരം നല്‍കുന്നത്. വാര്‍ത്താ അവതരണത്തെ ജനകീയമാക്കിയതും വസ്തുനിഷ്ഠ വാര്‍ത്താ അവതരണവുമാണ് അരുണ്‍ കുമാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

വെങ്കിടേഷ് രാമകൃഷ്ണന്‍, ആര്‍ പാര്‍വതി ദേവി, കെ വി കുഞ്ഞിരാമന്‍, ഇ എം അഷറഫ് എന്നിവരടങ്ങിയ ജൂറിയാണ് ഡോ. അരുണ്‍ കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ ജസ്റ്റിസ് ചന്ദ്രു, ടീസ്ത സെതല്‍വാദ്, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. അഡ്വ. ഗംഗാധരന്‍ മെമ്മോറിയല്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. നാളെ തലശേരി പിണറായിയില്‍ നടക്കുന്ന കെ ഇ ഗംഗാധരന്റെ ആറാം ചരമവാര്‍ഷിക ദിനാചരണത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

Content Highlights: Reporter TV Consulting editor E Gangadharan won Adv. K E Gangadharan Award

To advertise here,contact us