
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 11077 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. ഷൗക്കത്ത് 77737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടുകളും നേടി.
നിലമ്പൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്ന് ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിൽ വികാരാധീനനായ ഷൗക്കത്ത് പിതാവിന്റെ ഓർമ്മയിൽ വിതുമ്പി. ഉമ്മയുടെ അനുഗ്രഹം തേടുമ്പോഴാണ് വികാരാധീനനായത്. നിലമ്പൂർ തിരിച്ചുപിടിക്കണം എന്നത് പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എം സ്വരാജ് അഭിനന്ദനമറിയിച്ചു. ഉയർന്ന ജനാധിപത്യ സംവാദം എന്ന നിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. വിവാദങ്ങൾക്ക് തയാറായില്ല. വികസനമായിരുന്നു മുഖ്യമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനം അംഗീകരിക്കുന്നുണ്ട്. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും തനിക്ക് താനായിതന്നെ മത്സരിക്കാൻ പറ്റിയെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച സ്വരാജിൻ്റെ സ്വന്തം നാടായ പോത്തുകല്ലിലുൾപ്പെടെ യുഡിഎഫ് ലീഡ് നേടിയിരുന്നു. നിലമ്പൂർ നഗരസഭയിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരായിരുന്നു പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 61.91 ശതമാനം മാത്രമായിരുന്നു.
ആര്യാടൻ ഷൗക്കത്ത് നേടിയത് 77737 വോട്ടുകള്‍
ആര്യാടൻ ഷൗക്കത്ത് നേടിയത് 77737 വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടുകളുമാണ് നേടിയത്.
നിലമ്പൂർ ജനതയോട് നന്ദി; സർക്കാരിന്റെ ദുർഭരണത്തെ വിചാരണ ചെയ്യുന്ന വിധി: വി ഡി സതീശൻ
ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ നിലമ്പൂർ ജനതയ്ക്ക് നന്ദി അറിയിച്ച് വി ഡി സതീശൻ. സർക്കാരിന്റെ ദുർഭരണത്തെ വിചാരണ ചെയ്യുന്ന വിധിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചു.
യുഡിഎഫ് ഒരു പാർട്ടിയായി പ്രവർത്തിച്ചു. മുഴുവൻ നേതാക്കൾക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം: പി വി അൻവർ
തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്ന് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവർ.
നിലമ്പൂരിലെ എൽഡിഎഫ് തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു
ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ: എം സ്വരാജ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനമറിയിച്ച് എം സ്വരാജ്. ഉയർന്ന ജനാധിപത്യ സംവാദം എന്ന നിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. വിവാദങ്ങൾക്ക് തയാറായില്ല. വികസനമായിരുന്നു മുഖ്യമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനം അംഗീകരിക്കുന്നുണ്ട്. ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും തനിക്ക് താനായിതന്നെ മത്സരിക്കാൻ പറ്റിയെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ച ഭൂരിപക്ഷം; കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിജയം: ആര്യാടന് ഷൗക്കത്ത്
നിലമ്പൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്ന് ആര്യാടന് ഷൗക്കത്ത്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
18-ാം റൗണ്ടിലെ വോട്ട് നില
17-ാം റൗണ്ടിലെ വോട്ട് നില
പതിനാറാം റൗണ്ടിലെ വോട്ട് നില
പതിനഞ്ചാം റൗണ്ടിലെ ലീഡ് നില
പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ മുന്നിൽ
സംസ്ഥാന നിയമസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ ആശിഷ് ഘോഷാണ് പിന്നിൽ. ഇവിടെ കോൺഗ്രസിന് സിപിഐഎം പിന്തുണ നൽകിയിരുന്നു.
പതിനാലാം റൗണ്ടിലെ വോട്ട് നില
വർഗീയത പറയുന്നവർക്ക് നിലമ്പൂർ പാഠം പി കെ കുഞ്ഞാലിക്കുട്ടി
വർഗീയത പറയുന്നവർക്ക് നിലമ്പൂർ പാഠമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂർ എല്ലാ സമുദായങ്ങളും ഒരുപോലെയുള്ള നാടാണ്. എല്ലാ മേഖലയിലും UDFന് മേൽക്കൈ ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പതിമൂന്നാം റൗണ്ടിലെ വോട്ടുനില
പന്ത്രണ്ടാം റൗണ്ടിലെ വോട്ട് നില
പതിനൊന്നാം റൗണ്ടിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ലീഡ് 429
പതിനൊന്നാം റൗണ്ടിലെ വോട്ട് നില
പതിനൊന്നാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
പത്താം റൗണ്ടിലെ വോട്ട് നില
പിടിച്ചത് പിണറായിസത്തിനെതിരായ വോട്ട് പി വി അൻവർ
നിലമ്പൂരിൽ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടെന്ന് പി വി അൻവർ. എൽഡിഎഫിൻ്റെ വോട്ടാണ് ചോർന്നതെന്നും പി വി അൻവർ പറഞ്ഞു. മന്ത്രിമാർ തലകുത്തി മറിഞ്ഞെങ്കിലും തനിക്ക് 10000 വോട്ട് കടക്കാൻ സാധിച്ചെന്നും അൻവർ ചൂണ്ടിക്കാണിച്ചു.
എട്ടാം റൗണ്ടിലെ ആകെ വോട്ട് നില
ഒൻപതാം റൗണ്ടിൽ സ്വരാജിന് നേരിയ ലീഡ്
പത്താം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
പതിനായിരം കടന്ന് പി വി അൻവർ
എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 10461 വോട്ട്
എട്ടാം റൗണ്ടിൽ പോത്തുകല്ലിലും എൽഡിഎഫിന് ലീഡില്ല
എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ആകെ വോട്ട് നില
ഏഴാം റൗണ്ടിലെ വോട്ട് നില
ആര്യാടൻ ഷൗക്കത്ത്- 4115
എം സ്വരാജ്-3743
പോത്തുകല്ല് എം സ്വരാജിൻ്റെ ജന്മനാട്
എട്ടാം റൗണ്ടിൽ വോട്ടെണ്ണുന്ന പോത്തുകല്ല് എം സ്വരാജിൻ്റെ ജന്മദേശം. ഡിസിസി അധ്യക്ഷൻ വിഎസ് ജോയ്യുടെയും ജന്മനാട്.
എട്ടാം റൗണ്ടിലെ വോട്ടെണ്ണൽ തുടങ്ങി
ആറാം റൗണ്ടിലും പ്രതീക്ഷ കാത്ത് യുഡിഎഫ്
അഞ്ചാം റൗണ്ടിൽ യുഡിഎഫിന് മുന്നേറ്റം
ആര്യാടൻ ഷൗക്കത്ത് (INC)- 4906
സ്വരാജ് (CPM)- 3302
എഴാം റൗണ്ടിലെ വോട്ടെണ്ണൽ തുടങ്ങി
എടക്കര പഞ്ചായത്തിലെ വോട്ടുകൾ എണ്ണി തുടങ്ങി
ആറാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
നാലാം റൗണ്ടിലെ വോട്ട് നില
പ്രതീക്ഷിച്ച ലീഡ് നേടാനാവാതെ യുഡിഎഫ്
വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണൽ പൂർത്തിയായി. മൂത്തേടം പഞ്ചായത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
നാല് റൗണ്ട് പൂർത്തിയാകുമ്പോൾ ആര്യാടൻ ഷൗക്കത്തിന് 2506 വോട്ടിൻ്റെ ലീഡ്
ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ
ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്നും മറ്റൊന്നും ഏശിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍
നാലാം റൗണ്ട് എണ്ണിത്തുടങ്ങി
മൂന്നാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ യുഡിഎഫ്
ആദ്യ റൗണ്ടിൽ SDPIയ്ക്ക് ലഭിച്ചത് 231 വോട്ട്
നിലമ്പൂർ ജനവിധിയും വിശകലനങ്ങളും റിപ്പോർട്ടറിൽ തത്സമയം അറിയാം
മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു
രണ്ട് റൗണ്ട് പിന്നിടുമ്പോൾ വോട്ട് നില
ആദ്യ രണ്ട് റൗണ്ടുകളിലായി അൻവർ പിടിച്ചത് 2866 വോട്ട്
രണ്ടാം റൗണ്ടിൽ യുഡിഎഫിന് 820 വോട്ട് ലീഡ്
ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിൻ്റെയും അൻവറിൻ്റെയും കടന്ന് കയറ്റം
ആദ്യ റൗണ്ടിൽ 1500ലേറെ വോട്ട് പിടിച്ച് പി വി അൻവർ
ആദ്യ റൗണ്ടിൽ എണ്ണിയ 14 ബൂത്തിൽ ആറിടത്ത് സ്വരാജിന് ലീഡ്
രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
വഴിക്കടവിൽ വഴിവെട്ടി ആര്യാടൻ ഷൗക്കത്ത്
വോട്ടെണ്ണൽ തുടരുന്ന വഴിക്കടവ് പഞ്ചായത്തിൽ മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്.
തണ്ണിക്കടവ് ബൂത്തിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ്
പോസ്റ്റൽ വോട്ടിൽ കുതിച്ച് ആര്യാടൻ ഷൗക്കത്ത്
പോസ്റ്റൽ വോട്ടിൽ വലിയ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്
വഴിക്കടവ് പഞ്ചായത്ത്
മൂത്തേടം പഞ്ചായത്ത്
എടക്കര പഞ്ചായത്ത്
പോത്തുകൽ പഞ്ചായത്ത്
ചുങ്കത്തറ പഞ്ചായത്ത്
നിലമ്പൂർ നഗരസഭ
കരുളായി പഞ്ചായത്ത്
അമരമ്പലം പഞ്ചായത്ത്
നിലമ്പൂർ ആകെ വോട്ടർമാർ-232057
ആര്യാടൻ ഷൗക്കത്ത് മുന്നിൽ
പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങുമ്പോൾ 18 വോട്ടിന് ആര്യാടൻ ഷൗക്കത്ത്
ആദ്യം എണ്ണുക തപാൽ വോട്ടുകൾ
നിലമ്പൂരിൽ ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ. 1403 തപാൽ വോട്ടുകളാണ് നിലമ്പൂരിൽ ഉള്ളത്. വോട്ടിങ്ങ് മെഷീനുകൾ 8.30 ന് ടേബിളിൽ എത്തും. വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഏഴ് മണിക്കൂർ. ഒരു റൗണ്ട് പൂർത്തിയാകാൻ 35 മിനുറ്റ് സമയം എടുക്കും.
വഴിക്കടവിൽ ആര് വഴിവെട്ടും?
തപാല്‍ വോട്ട് എണ്ണി കഴിഞ്ഞാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യം വോട്ടെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. 14 ബൂത്തുകളാണ് വഴിക്കടവ് പഞ്ചായത്തിലുള്ളത്. രണ്ടാമതായി മൂത്തേടം പഞ്ചായത്തില്‍ വോട്ടെണ്ണും. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അൻവറിന് മേൽക്കെെ ഉണ്ടായിരുന്ന മണ്ഡലമാണ് വഴിക്കടവ്.
വോട്ടെണ്ണൽ ആരംഭിക്കുക വഴിക്കടവ് പഞ്ചായത്തിൽ
വോട്ടെണ്ണൽ മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് ബൂത്തുകൾ തുറക്കുന്നു
വഴിക്കടവ് പഞ്ചായത്ത്
മൂത്തേടം പഞ്ചായത്ത്
എടക്കര പഞ്ചായത്ത്
പോത്തുകൽ പഞ്ചായത്ത്
ചുങ്കത്തറ പഞ്ചായത്ത്
നിലമ്പൂർ നഗരസഭ
കരുളായി പഞ്ചായത്ത്
അമരമ്പലം പഞ്ചായത്ത്
നിലമ്പൂരിൽ ആകെ പോൾ ചെയ്തത് 1,76,070 വോട്ടുകൾ
ആദ്യം എണ്ണി തുടങ്ങുക പോസ്റ്റൽ വോട്ടുകൾ