സിനിമകള് പൂര്ത്തിയാകാനുണ്ട്; സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല

നിലവില് തലസ്ഥാനത്ത് തുടരുന്ന സുരേഷ് ഗോപി 12.30നുള്ള വിമാനത്തില് ഡല്ഹിയിലേക്ക് പോകാനാണ് ആലോചന

സിനിമകള് പൂര്ത്തിയാകാനുണ്ട്; സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല
dot image

തൃശൂര്: സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല. നാല് സിനിമകള് പൂര്ത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കാബിനറ്റ് റാങ്കില് ചുമതലയേറ്റാല് സിനിമകള് മുടങ്ങും.

നിലവില് തലസ്ഥാനത്ത് തുടരുന്ന സുരേഷ് ഗോപി 12.30നുള്ള വിമാനത്തില് ഡല്ഹിയിലേക്ക് പോകാനാണ് ആലോചന. അതേസമയം തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നത് മുന്നിര്ത്തിയായിരുന്നു സുരേഷ് ഗോപി മണ്ഡലത്തില് പ്രചാരണം നടത്തിയത്. കേന്ദ്രമന്ത്രി പദവി ഏറ്റെടുക്കാന് സുരേഷ് ഗോപിക്ക് മേല് ബിജെപി നേതൃത്വത്തിന്റെ സമ്മര്ദമുണ്ട്.

നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങി സുരേഷ് ഗോപി പദവി ഏറ്റെടുക്കുകയാണെങ്കില് ഇന്ന് സത്യപ്രതിജ്ഞയുണ്ടാവും. തൃശൂരിന്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്കാരികം, ടൂറിസം, സിനിമ വകുപ്പുകളില് ഏതെങ്കിലും ലഭിക്കാനാണ് സാധ്യത.

ഇത്തവണ തൃശൂരില് വിജയിക്കുകയും വിവിധ മണ്ഡലങ്ങളില് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത പശ്ചാത്തലില് കേരളത്തിന് ഒന്നിലധികം മന്ത്രി സ്ഥാനം നല്കിയാലും അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ വന്നാല് തിരുവനന്തപുരത്ത് മികച്ച മത്സരം കാഴ്ച വെച്ച രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചേക്കും. ന്യുനപക്ഷ പ്രതിനിധ്യം വേണമെന്ന നിലപാട് നേതൃത്വം സ്വീകരിച്ചാലും മലയാളികളുടെ പേര് പരിഗണിക്കാം. ദേശീയ ഉപാധ്യക്ഷന് അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില് ആന്റണി എന്നിവര്ക്കാണ് സാധ്യത.

https://www.youtube.com/watch?v=xyMRvuoH3VY&t=51s
dot image
To advertise here,contact us
dot image