റെക്കോർഡിൽ സ്വർണം; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ച് മിരാഭായ് ചാനു

വനിതകളുടെ 48 കിലോ വിഭാഗത്തിൽ ആകെ മൊത്തം 190 കിലോ ഉയർത്തിയായിരുന്നു ചാനു സ്വർണം സ്വന്തമാക്കിയത്

2026 കോമൺവെൽത്ത് ഗെയിംസിൽ സ്വർണതിളക്കവുമായി ഇന്ത്യയുടെ മിരാഭായ് ചാനു. വിനതകളുടെ 48 കിലോ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ആണ് മിരാഭായ് സ്വർണം നേടിയത്. സ്വർണനേട്ടത്തോടൊപ്പം കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും മിരാഭായ് ചാനു സ്വന്തമാക്കി.

വനിതകളുടെ 48 കിലോ വിഭാഗത്തിൽ ആകെ മൊത്തം 190 കിലോ ഉയർത്തിയായിരുന്നു ചാനു സ്വർണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ റിഷികാന്ത സിങ്ങും ഇന്ത്യക്കായി മെഡൽ സ്വന്തമാക്കിയിരുന്നു. വെള്ളി മെഡൽ ആയിരുന്നു താരം ഇന്ത്യക്കായി മത്സരത്തിൽ നേടിയിരുന്നത്.

നിലവിൽ ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് 2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സമ്പാദ്യം. മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോഴത്തെ സ്ഥാനം. 2022 കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.

Content highlight: Mirabai Chanu wins India's first gold medal with record in Commonwealth Games 2026

To advertise here,contact us