കോമൺവെൽത്ത് ഗെയിംസ്; രണ്ടാം ദിനം മുന്നേറി ഇന്ത്യ; മെഡൽ അക്കൗണ്ടും തുറന്നു

18 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു.

സ്‌കോട്‌ലന്‍ഡി​​ലെ ഗ്ലാ​​സ്ഗോ​​യില്‍​​ നടന്നുകൊണ്ടരിക്കുന്ന 23-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ര​ണ്ടാം ദി​നം ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം. 18 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു.

പുരു​ഷ​ന്മാ​രു​ടെ ഹെ​വി​വെ​യ്റ്റ് പാ​രാ പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ജ​ണ്ഡു കു​മാ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. ഗ്രൂ​പ്പ് ബി​യി​ൽ മ​ത്സ​രി​ച്ച താരം ത​ന്‍റെ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ 190 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി 130.9 പോ​യി​ന്‍റോ​ടെ​യാ​ണ് മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഗ്ലാ​​സ്ഗോ​​യി​​ൽ ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് പു​​രു​​ഷന്മാരു​​ടെ 50 മീ​​റ്റ​​ർ ബാ​​ക്സ്ട്രോ​​ക്ക് ഹീ​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ് സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി.

25കാ​​ര​​നാ​​യ താ​​രം ത​​ന്‍റെ ഹീ​​റ്റ്സി​​ൽ 25.52 സെ​​ക്ക​​ൻ​​ഡ് സ​​മ​​യം കു​​റി​​ച്ച് അ​​ഞ്ചാ​​മ​​തെ​​ത്തി. അ​​ഞ്ച് ഹീ​​റ്റ്സു​​ക​​ളി​​ലെ​​യും പ്ര​​ക​​ട​​നം പ​​രി​​ഗ​​ണി​​ച്ചു​​ള്ള പ​​ട്ടി​​ക​​യി​​ൽ ശ്രീ​​ഹ​​രി 14-ാം സ്ഥാ​​ന​​ത്താ​​ണ്.

ഗെ​​യിം​​സ് റെക്കോർഡായി 24.45 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പീ​​റ്റ​​ർ കോ​​റ്റ്സീ ആ​​ദ്യ റൗ​​ണ്ടി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ ഫി​​നി​​ഷ് ചെ​​യ്തു.

ഇ​​ന്ത്യ​​യു​​ടെ ആ​​ർ വി വി ബി ​​കെ ബു​​ഡി​​ഗി​​ന​​യും ഇ​​മാം അ​​ലി​​യും പു​​രു​​ഷന്മാരുടെ 100 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ എ​​സ്13 വി​​ഭാ​​ഗം ഹീ​​റ്റ്സി​​ൽ മൂ​​ന്നാ​​മ​​തും എ​​ട്ടാ​​മ​​തു​​മാ​​യി ഫി​​നീ​​ഷ് ചെ​​യ്ത് ഫൈ​​ന​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​.

ബു​​ഡി​​ഗി​​ന 57.10 സെ​​ക്ക​​ൻ​​ഡി​​ലും സ​​ഹ​​താ​​രം അ​​ലി 1:05.32 സ​​മ​​യ​​ത്തി​​ലും മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. 56.57 സെ​​ക്ക​​ൻ​​ഡ് സ​​മ​​യ​​ത്തോ​​ടെസ്‌കോട്‌ലന്‍ഡി​​ന്‍റെ സ്റ്റീ​​ഫ​​ൻ ക്ലെ​​ഗ് ഒ​​ന്നാ​​മ​​തെ​​ത്തി.

പാ​​രാ-​​പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് പു​​രു​​ഷന്മാരു​​ടെ ലൈറ്റ്‌വെയ്റ്റ്‌ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ അ​​ശോ​​ക് കു​​മാ​​ർ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നീ​​ഷ് ചെ​​യ്തു. 200 കി​​ലോ​​ഗ്രാം ത​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് താ​​രം ന​​ട​​ത്തി​​യ​​ത്. സ​​ഹ​​താ​​ര​​മാ​​യ പ​​രം​​ജീ​​ത് കു​​മാ​​ർ 176 കി​​ലോ​​ഗ്രാം എ​​ന്ന മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ ആ​​റാം സ്ഥാ​​ന​​ത്ത്് ഫി​​നീ​​ഷ് ചെ​​യ്തു.

ബൗ​ൾ​സ് സെ​ക്്ഷ​ണ​ൽ പ്ലേ ഇ​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യ​ത്തോ​ടെ ഇന്ത്യയുടെ രൂ​പ റാ​ണി ടി​ർ​ക്കി​യും പി​ങ്കി​യും ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​തെ​ത്തി.

content highlights: commonwealth games 2026 day 2 india opens medal account

To advertise here,contact us