ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് പാരീസ് സെന്റ് ജർമെയ്ൻ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി ഡി ഡുവെ, ഡെംബെലെ ,വിറ്റിഞ്ഞ, അക്ലിയോഷെ എന്നിവർ ഗോളുകൾ നേടി.
സിറ്റിക്കായി സൂപ്പർ താരം എർലിങ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയെങ്കിലും മത്സരത്തിലേക്ക് തിരികെ വരാൻ സാധിച്ചില്ല.
അവിശ്വസനീയമായ തിരിച്ചുവരവിന് ശേഷമാണ് റയൽ റോമയ്ക്കെതിരെ വിജയിച്ചു കയറിയത്. 83 മിനിറ്റ് വരെ 3-1നു പിന്നിലായ റയൽ പിന്നീട് 3 -4 ന് കളി അവസാനിപ്പിക്കുകയായിരുന്നു.
റോമയ്ക്കായി ഡി റൂൺ (20'), ഡോണിയെൽ മാലൻ (51', 57') എന്നിവരാണ് ലക്ഷ്യം കണ്ടത്. റയലിനായി എംബാപ്പെ (25') ഒരു ഗോൾ മടക്കിയെങ്കിലും റോമ വിജയം ഉറപ്പിച്ചിരുന്നു.
എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ റയൽ മാഡ്രിഡ് നടത്തിയ മാസ്മരിക തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 83-ാം മിനിറ്റിൽ എസ്പിയും, 85-ാം മിനിറ്റിൽ യുവതാരം എൻഡ്രിക്കും ഗോൾ നേടി ഒപ്പമെത്തി.
തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷമായ 90-ാം മിനിറ്റിൽ പ്രതിരോധനിര താരം അന്റോണിയോ റൂഡിഗർ വിജയഗോൾ കൂടി നേടിയതോടെ റയൽ മാഡ്രിഡ് അവിശ്വസനീയമായ ജയം പിടിച്ചെടുക്കുകയായിരുന്നു.
content highlights: haaland double psg four goals real madrid dramatic win roma