ആരാകും 2026 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്നതാണ് കിരീടജേതാവിനൊപ്പം ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു നേട്ടം. റൺവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ അർജന്റീനയുടെ ലയണൽ മെസിയാണ് ഒന്നാമത്. എട്ട് ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ അർജന്റീനയ്ക്ക് മത്സരം ഉള്ളതിനാൽ മെസ്സിക്ക് മത്സരത്തിൽ ഗോൾ കണ്ടെത്തനായാൽ തന്റെ ഗോൾനില ഉയർത്താൻ താരത്തിനാകും. ഫ്രാൻസിന്റെ നായകൻ കിലിയൻ എംബാപ്പെയാണ് പട്ടികയിൽ രണ്ടാമത്. എട്ട് ഗോളുകൾ തന്നെയാണ് താരത്തിന്റെ അക്കൗണ്ടിലും ഉള്ളത്. എന്നാൽ സെമിയിൽ സ്പെയിനിനോട് തോൽവി ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ എംബാപ്പയുടെ ഗോൾഡൻ ബൂട്ട് പ്രതീക്ഷകൾ അവസാനിച്ചു എന്ന് തന്നെ പറയാം.
നിലവിൽ എട്ട് ഗോളുകളുമായി പട്ടികയുടെ തലപ്പത്തുള്ള മെസിക്കും എംബാപ്പെയ്ക്കും ശേഷം നോർവേയുടെ ഏർലിങ് ഹാളണ്ടാണ് മൂന്നാം സ്ഥാനതായുള്ളത്. എന്നാൽ, നോർവേയും ഫ്രാൻസും ടൂർണമെന്റിൽ നിന്ന് പുറത്തതായതോടെയാണ് ഹാളണ്ടിന്റേയും എംബാപ്പെയുടെയും പ്രതീക്ഷകൾക്ക് കോട്ടം തട്ടിയത്. എന്നാൽ, നാലും അഞ്ചും സ്ഥാനത്തുള്ള ഹാരി കെയ്നും ജൂഡ് ബില്ലിങ്ഹാമിനും പ്രതീക്ഷകൾ ബാക്കിയാണ്. ആറ് ഗോളുകൾ വീതമാണ് ഇരുവരും ഈ ലോകകപ്പിൽ നേടിയിട്ടുള്ളത്.
ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ സെമി പോരാട്ടം. അർധരാത്രി 12:30 നാണ് മത്സരം ആരംഭിക്കുന്നത്. ഫൈനലിലേക്ക് മുന്നേറാനും ഗോൾഡൻ ബൂട്ട് നേടാനും എന്ന ലക്ഷ്യത്തോടെ എത്തുന്ന ഇരുടീമുകളും തമ്മിൽ വലിയ വാശിയേറിയ പോരാട്ടം നടക്കും എന്നത് ഉറപ്പാണ്.
Content highlight: Who will win golden boot in FIFA World Cup 2026