വെള്ളിയാഴ്ച താജികിസ്താനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ റയാന് വില്യംസ് കളിക്കില്ല. പരിക്കിനെത്തുടര്‍ന്ന് താരം വിശ്രമത്തിലാണ്. താജിക്കിസ്താനിലെ ടാല്‍കോ അരീനയിലാണ് താജികിസ്താനെതിരായ ഇന്ത്യയുടെ ആദ്യമത്സരം. ടീമിനെതിരായ രണ്ടാം മത്സരം ഈമാസം ഒമ്പതിന് ഹിസോറില്വെച്ച് നടക്കും. രണ്ടിലും ജയത്തോടെ മടങ്ങാനാണ് ഖാലിദ് ജമീലിന്റെയും സംഘത്തിന്റെയും പദ്ധതി. ഫിഫ റാങ്കിങ്ങില്‍ 137-ാം സ്ഥാനക്കാരാണ് ഇന്ത്യ. താജികിസ്താന്‍ 103-ാം സ്ഥാനക്കാരാണ്. രണ്ടുമത്സരങ്ങളും ജയിച്ചാല്‍ അടുത്ത ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായേക്കും. ഇതായിരിക്കും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
യൂണിറ്റി കപ്പ് ഫുട്ബോളില്‍ ജമൈക്ക, സിംബാബ്വേ ടീമുകള്‍ക്കെതിരെ കളിച്ചതിന് ശേഷമാണ് ഇന്ത്യ താജികിസ്താനിലേക്ക് പറന്നത്. യൂണിറ്റി കപ്പിലെ രണ്ടുമത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. യൂണിറ്റി കപ്പിനിടെയാണ് റയാന് വില്യംസിന് പരിക്കേറ്റത്. ഇതോടെ താരത്തെ താജികിസ്താനെതിരായ മത്സരത്തില്‍നിന്ന് ഒഴിവാക്കി. പകരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം പാര്‍ഥിബ് ഗൊഗോയിയെ ടീമിലെടുത്തു. നേരത്തെ, യൂണിറ്റി കപ്പ് ഫുട്ബോളില്‍ മോഹന്‍ ബഗാന് തങ്ങളുടെ താരങ്ങളെ വിട്ടുനല്‍കിയിരുന്നില്ല. ഫിഫ വിന്‍ഡോയ്ക്ക് പുറത്തുള്ള മത്സരമായതിനാലായിരുന്നു നടപടി. എന്നാല്‍, സൗദഹൃദ മത്സരങ്ങളിലും താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഗുര്‍പ്രീത് സിങ് സന്ധുവായിരിക്കും ഇന്ത്യയുടെ ഗോള്‍കീപ്പര്‍. മുന്നേറ്റത്തില്‍ ഫാറൂഖ് ചൗധരി, മുഹമ്മദ് സനാന്, റഹീം അലി തുടങ്ങിയവര്‍ കളിക്കും. പിഎന്‍ നൗഫല്‍, ജീക്സണ് സിങ് തുടങ്ങിയവര്‍ മധ്യനിരയിലും രാഹുല്‍ ഭേകെ, സന്ദേശ് ജിംഗാന് തുടങ്ങിയവര്‍ പ്രതിരോധത്തിലും കളിച്ചേക്കും.
content highlights: Friendly match against Tajikistan; Injured Ryan Williams ruled out