പ്രീമിയർ ലീഗിൽ ചെൽസിക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിലാണ് യുണൈറ്റഡ് വിജയമുറപ്പിച്ചത്.
മത്സരത്തിന്റെ 43-ാം മിനിറ്റിൽ മാത്യൂസ് കുൻഹ നേടിയ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണ്ണായകമായ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 33 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പരാജയത്തോടെ 48 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെൽസി.
Content Highlights: Matheus Cunha's goal puts Manchester United beats Chelsea in the Premier League