ലൂണയ്ക്ക് പിന്നാലെ നോഹയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്‌

കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു

ലൂണയ്ക്ക് പിന്നാലെ നോഹയും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്‌
dot image

ഇന്ത്യൻ സൂപ്പർ‌ ലീ​ഗിന്റെ അനിശ്ചിതത്വത്തെ തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോവലുകൾ തുടരുന്നു. ടിയാഗോ ആൽവസ്, അഡ്രിയാൻ ലൂണ എന്നിവർക്ക് പിന്നാലെ നോഹ സദോയിയും ക്ലബ്ബ് വിട്ടിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2025–26 സീസണിൽ താരം ലോണിൽ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു.

പുതുവത്സരദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിടുന്നതായി പ്രഖ്യാപിച്ചത്. താരവും ലോണടിസ്ഥാനത്തിൽ വിദേശ ക്ലബ്ബിന് വേണ്ടി കളിക്കാൻ പോവുകയാണെന്നാണ് ക്ലബ്ബ് ഔദ്യോ​ഗികമായി അറിയിച്ചത്. ഇപ്പോഴിതാ നോഹയും ​ക്ലബ്ബ് വിട്ടിരിക്കുകയാണ്.

ഐഎസ്എൽ തുടങ്ങാൻ വൈകുന്നത് ക്ലബ്ബുകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുൻ‌ ​ഗോവ എഫ്സി താരം കൂടിയായ നോഹ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് പലരും കരുതിയിരുന്നു. 2026 മെയ് 31 വരെ നോഹയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉണ്ടായിരുന്നു. പക്ഷേ നിലവിലെ സാഹചര്യം താരത്തെ പുതിയ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

Content highlights: After Adrian Luna, Noah Sadaoui also leaves Kerala Blasters FC

dot image
To advertise here,contact us
dot image