എവര്‍ട്ടണെതിരെ സമനില; പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ യുണൈറ്റഡ് കിരീടം സ്വന്തമാക്കുകയായിരുന്നു

dot image

പ്രീമിയർ ലീ​ഗ് സമ്മർ സീരീസ് ചാംപ്യന്മാരായി മാഞ്ചസ്റ്റർ‌ യുണൈറ്റഡ്. എവർട്ടണെതിരായ മത്സരം സമനിലയിൽ കലാശിച്ചതിന് ശേഷമാണ് യുണൈറ്റഡ് കിരീടം നേടിയത്. എവർട്ടണും യുണൈറ്റഡ‍ും രണ്ട് വീതം ​ഗോളുകളടിച്ച് പിരിഞ്ഞു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ യുണൈറ്റഡ് കിരീടം സ്വന്തമാക്കുകയായിരുന്നു.

ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ലീഡെടുത്തു. പെനാൽറ്റിയിലൂടെ ബ്രൂണോ ഫർണാണ്ടസാണ് യുണൈറ്റഡിന്റെ ആദ്യ​ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് എവർട്ടൺ ഒപ്പംപിടിച്ചു. 40-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയാണ് എവർട്ടണിന് വേണ്ടി സമനില ഗോൾ നേടിയത്.

69-ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ കിടിലൻ ഫിനിഷ് യുണൈറ്റഡിന് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ 75-ാം മിനിറ്റിൽ ബ്രാൻഡൻ ഹെവന്റെ ഓൺ ഗോൾ എവർട്ടണിനെ വീണ്ടും സമനിലയിലെത്തിച്ചു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചുപിരിഞ്ഞു.

Content Highlights: Manchester United clinch Premier League Summer Series title with draw against Everton

dot image
To advertise here,contact us
dot image