കിവീസിന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് രണ്ട് താരങ്ങൾ പുറത്ത്

ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ് ടീമിന് കനത്ത തിരിച്ചടി.

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ് ന്യൂസിലന്‍ഡ് ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ മാര്‍ക്ക് ചാപ്മാന്‍, സാക് ഫൗള്‍ക്‌സ് എന്നിവര്‍ക്ക് നഷ്ടമാകും.

യൂറോപ്യന്‍ ടി20 പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടയിലാണ് മാര്‍ക്ക് ചാപ്മാന് ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റത്. കാന്റര്‍ബറിക്കൊപ്പമുള്ള പരിശീലന സെഷനിടയിലാണ് പേസര്‍ സാക് ഫൗള്‍ക്‌സിന്റെ വലത് ഹിപ് ഫ്‌ലെക്‌സര്‍ ഇഞ്ചുറിക്ക് ഇരയായത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

പരിക്കേറ്റ താരങ്ങള്‍ക്ക് പകരം ഓള്‍റൗണ്ടര്‍ ജോഷ് ക്ലാര്‍ക്‌സന്‍, ഫാസ്റ്റ് ബോളര്‍ ബ്ലെയര്‍ ടിക്‌നര്‍ എന്നിവരെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഈ കടുത്ത പോരാട്ടത്തിന് മുന്നോടിയായി പരിചയസമ്പന്നരായ ഈ രണ്ട് താരങ്ങളെയും ടീമിലേക്ക് തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ന്യൂസിലന്‍ഡ് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ജോഷ് ക്ലാര്‍ക്‌സന്‍, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ബെവോണ്‍ ജേക്കബ്‌സ്, കെയ്ല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, നാഥന്‍ സ്മിത്ത്, ബ്ലെയര്‍ ടിക്‌നര്‍.

content highlights : new zealand double injury blow mark chapmanzak-foulkes-ruled-out-india-t20-series

To advertise here,contact us