കൊളംബോ ടെസ്റ്റില്‍ ഇന്ത്യ-ശ്രീലങ്ക മത്സരം സമനിലയില്‍. ഇതോടെ ആദ്യമത്സരം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ദേവ്ദത്ത് പടിക്കലിന്റെയും (117), ധ്രുവ് ജുറലിന്റെയും (115) സെഞ്ചുറിക്കരുത്താണ് ടീമിനെ തുണച്ചത്. ശുഭ്മാന്‍ ഗില്‍ (50), ഋഷഭ് പന്ത് (63) എന്നിവരുടെ അര്‍ധ സെഞ്ചുറിയും കരുത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 290 റണ്‍സിന് പുറത്തായി. സോണല്‍ ദിനുഷയുടെ സെഞ്ചുറിയും (103), പസിന്ദു സൂര്യബാന്ദ്രയുടെ പോരാട്ടവും (80) മാത്രമാണ് ശ്രീലങ്കയെ തുണച്ചത്.
പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും ഇന്ത്യക്കുവേണ്ടി മൂന്നുവിക്കറ്റ് വീഴ്ത്തിയിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ വഴങ്ങിയ ശ്രീലങ്ക സോണാല്‍ ദിനുഷയുടെയും (133*) പസിന്ദു സൂര്യബാന്ദ്രയുടെയും (92) പോരാട്ട മികവില്‍ സമനിലയിലേക്ക് കുതിച്ചു. അഞ്ചാംദിവസം വരെ കളി നീട്ടിക്കൊണ്ടുപോയ സോണാല്‍ തന്നെയാണ് കളിയില്‍ ശ്രീലങ്കയുടെ ഹീറോയായത്. രണ്ടാമിന്നിങ്സില്‍ 264 പന്തും ഒന്നാം ഇന്നിങ്സില്‍ 162 പന്തുകളുമാണ് അദ്ദേഹം നേരിട്ടത്. പസിന്ദുവും കേഷര നുവാന്തയും ലാഹിരു കുമാരയും ക്രീസില്‍ നങ്കൂരമിട്ട് കളിച്ചത് ടീമിനെ തുണച്ചു. മാനവ് സുതാറും രവീന്ദ്ര ജഡേജയും മൂന്നുവിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ തിളങ്ങി.
content highlights: Colombo Test Ends in a Draw; India Wins the Series