വൈഭവിന്റെ വെടിക്കെട്ടുണ്ടാകുമോ?;സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്

പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായിട്ടില്ല.

സിംബാബ്‌വെയ്ക്കെതിരെ ആദ്യ ടി 20 യിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ ടി20 പരമ്പരക്കിറങ്ങുന്നത്.

പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 0-2ന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരില്‍ 0-4ന് ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. മലയാളി താരം സഞ്ജു സാംസണെ ഈ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇഷാൻ കിഷനാണ് മൂന്നാം നമ്പറിൽ വിക്കറ്റ് കീപ്പറായി എത്തുന്നത്.

ശ്രേയസ് അയ്യർ നാലാമതും തിലക് വർമ അഞ്ചാമതും റിങ്കു സിംഗ് ആറാമതുമെത്തും. ശിവം ദുബെ ഏഴാമതെത്തുമ്പോൾ രവി ബിഷ്‌ണോയി സ്പിന്നറായി ഏട്ടാമതെത്തും. പ്രിൻസ് യാദവ്, അശോക് ശർമ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പേസർമാർ.

content highlights: india vs zimbabwe toss vaibhav batting updates

To advertise here,contact us