തന്റെ പ്രടകനമികവ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ ക്രിക്കറ്റ് യാത്ര ഇന്ത്യൻ ടീമിൽ എത്തിനിൽക്കുകയാണ്. ഇപ്പോൾ ആ പതിനഞ്ചുകാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ 20 പരമ്പരയില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും ഗവാസ്കര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വൈഭവിന് അവസരം നല്കാന്, നിലവിലെ പ്രമുഖ ഓപ്പണര്‍മാരില്‍ ഒരാളെ മാറ്റിനിര്‍ത്താന്‍ പോലും ഇന്ത്യ മടിക്കരുതെന്നും ഗവാസ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
'അയര്‍ലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള എന്റെ പ്ലേയിംഗ് ഇലവനില്‍ വൈഭവ് സൂര്യവംശി ഉണ്ടാകും എന്ന് ഉറപ്പാണ്. അവന് അവിടെ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഞ്ജു സാംസണോ അഭിഷേക് ശര്‍മയ്ക്കോ മുമ്പായി അവന് അവസരം നൽകണം. ഒരു മത്സരത്തില്‍ അഭിഷേക് ശര്‍മയെയും, അടുത്ത മത്സരത്തില്‍ സഞ്ജു സാംസണെയും മാറ്റിനിര്‍ത്തി വൈഭവിന് അവസരം നൽകാം', ഗാവസ്കര്‍ വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ ലക്ഷ്യം വച്ചുകൊണ്ട് ബെഞ്ച് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക്, യുവ പ്രതിഭകളെ അന്താരാഷ്ട്ര തലത്തില്‍ നേരത്തെ പരീക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേർത്തു.
വൈഭവ് ഇന്ത്യൻ ടീമിൽ എത്തിയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നും മറിച്ച് അവന് അത് അര്‍ഹിച്ചിരുന്നതാണെന്നും ഗാവസ്കര്‍ പറഞ്ഞു. 'അവന് കാഴ്ചവെച്ച ഫോമും അടിച്ചുകൂട്ടിയ റണ്‍സും നോക്കൂ. ഇതിനുശേഷവും അവനെ എങ്ങനെയാണ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുക? മികച്ച പ്രകടനങ്ങള്‍ക്ക് കൃത്യമായ പ്രതിഫലം നല്‍കണം, അത് തന്നെയാണ് സെലക്ടര്‍മാര്‍ ഇവിടെ ചെയ്തത്.' ഗാവസ്കര്‍ വിശദമാക്കി. 2026 ഐപിഎൽ സീസണിൽ പല ബാറ്റർമാരുടെയും പേടിസ്വപ്നങ്ങളായ ബൗളർമാരെ നിർഭയമായിരുന്നു വൈഭവ് നേരിട്ടുകൊണ്ടിരുന്നത്.
Content highlight: Sunil Gavaskar backs Vaibhav Suryavanshi for Indian team selection