വാഷിങ്ടണ്‍ സുന്ദറിന്റെ ഒറ്റയാൾ പോരാട്ടം; ഗുജറാത്തിനെ എറിഞ്ഞൊതുക്കി ആര്‍സിബി

റാസിഖ് സലാമിന് മൂന്നുവിക്കറ്റ്, വാഷിങ്ടണ്‍ സുന്ദറിന് അര്‍ധ സെഞ്ചുറി

ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് ഓപ്പണിങ് സമ്മാനിക്കുന്നവര്‍ക്ക് ഫൈനലില്‍ പിഴച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും (12) ശുഭ്മാന്‍ ഗില്ലും (10) അതിവേഗം മടങ്ങിയതോടെ ഗുജറാത്തിന്റെ കാര്യങ്ങള്‍ അവതാളത്തിലായി. ഇതോടെ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ടീം എടുത്തത് 155 റണ്‍സ് മാത്രം. വാഷിങ്ടണ്‍ സുന്ദറിന്റെ (37 പന്തില്‍ 50) പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. രണ്ടാം കിരീടത്തിലേക്ക് ഇനി ആര്‍സിബിക്ക് 156 റണ്‍സ് വിജയലക്ഷ്യം.

നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലര്‍ (19), അര്‍ഷാദ് ഖാന്‍ (15) എന്നിവര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും ബെംഗളൂരു ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. രാഹുല്‍ തെവാട്ടിയ (ഏഴ്) അതിവേഗം മടങ്ങി. ജേസണ്‍ ഹോള്‍ഡര്‍ (ഏഴ്), റാഷിദ് ഖാന്‍ (ഏഴ്) എന്നിവരും മടങ്ങി. കഗീസോ റബാഡ (മൂന്ന്) പുറത്താകാതെ നിന്നു.റാസിഖ് സലാം ദറും ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ക്രുണാല്‍ പാണ്ഡ്യയുമാണ് ഗുജറാത്തിനെ വരിഞ്ഞുമുറുക്കിയത്. ജേക്കബ് ഡെഫിയും മികച്ച പന്തുകളെറിഞ്ഞു.

റാസിഖ് മൂന്നുവിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍, ഹേസല്‍വുഡ് എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യ ഒരുവിക്കറ്റ് നേടി.

content highlights: Washington Sundar's lone fight; RCB bowlers dismantle Gujarat

To advertise here,contact us