ലാസ്റ്റ് ഓവറിൽ നാല് സിക്സർ; റിങ്കുവിന്റെ വെടിക്കെട്ട് പൂരത്തിൽ കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട ടോട്ടൽ

അവസാന ഓവറിൽ നാല് സിക്സർ അടക്കമായിരുന്നു ഇന്നിംഗ്സ്.

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന്റെ ഭേദപ്പെട്ട ടോട്ടൽ. റിങ്കു സിങ്ങിന് 51 പന്തിൽ അഞ്ച് സിക്‌സറും ഏഴ് ഫോറുകളും അടക്കം 81 റൺസ് നേടി. അവസാന ഓവറിൽ നാല് സിക്സർ അടക്കമായിരുന്നു ഇന്നിംഗ്സ്.

കാമറൂൺ ഗ്രീൻ 34 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. ലഖ്‌നൗവിന് വേണ്ടി മൊഹ്‌സിൻ ഖാൻ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ഓവർ മെയ്ഡനുമായിരുന്നു.

പോയിന്റ് ടേബിളിൽ നിലവിൽ ഒമ്പതും പത്തും സ്ഥാനത്താണ് യഥാക്രമം കൊൽക്കത്തയും ലഖ്‌നൗവും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ ജയം ഇരുവർക്കും നിർണായകമാണ്.

content highlights: rinku-singh-four-sixes-in-last-over-vs-lsg

To advertise here,contact us