സഞ്ജു OUT, അഭിഷേക് IN; ഇന്ത്യയ്ക്കെതിരെ പാകിസ്താന് നിര്‍ണായക ടോസ്, പ്ലേയിങ് ഇലവന്‍ അറിയാം

ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ പാകിസ്താനെതിരെ ഇറങ്ങുന്നത്

2026 ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊളംബോയിലാണ് മത്സരം.

ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ പാകിസ്താനെതിരെ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം അഭിഷേക് ശര്‍മ ഇലവനിലേക്ക് തിരിച്ചെത്തി. അര്‍ഷ്ദീപ് സിങ്ങിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി.

പാകിസ്താൻ പ്ലേയിങ് ഇലവൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ അലി ആ​ഗ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ‌), ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.

ഇന്ത്യ പ്ലേയിങ് ഇലവൻ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ‌), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

Content Highlights: T20 World Cup 2026, India vs Pakistan Live Score: PAK wins toss, elects to bowl first; Abhishek Sharma, Kuldeep Yadav in IND playing XI

To advertise here,contact us