ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അർധ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഇഷാൻ കിഷൻ. 40 പന്തിൽ 77 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇഷാന്റെ അർധ സെഞ്ച്വറിക്കരുത്തിൽ പാകിസ്താന് മുന്നിൽ 176 റണ്‍സ് വിജയലക്ഷ്യമുയർത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
പാകിസ്താനെതിരായ വെടിക്കെട്ട് ഇന്നിങ്സോടെ റെക്കോർഡ് സ്വന്തമാക്കാനും ഇഷാന് സാധിച്ചു. ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണ് ഇഷാൻ കൊളംബോയിൽ കുറിച്ചത്. നിലവിൽ ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീറിനെ മറികടന്നാണ് ഈ നേട്ടം. 2007ല്‍ ഗംഭീര്‍ 75 റണ്‍സ് നേടിയതിന്റെ റെക്കോഡാണ് താരം പിന്തള്ളിയത്.
ഈ റെക്കോർഡിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും സൂപ്പർ താരം വിരാട് കോഹ്ലിയാണുള്ളത്. 2022 ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കോഹ്ലി നേടിയ 82* റൺസാണ് ലിസ്റ്റിൽ ഒന്നാമത്. 2012ൽ പാകിസ്താനെതിരെ കോഹ്ലി നേടിയ 78 റൺസാണ് രണ്ടാം സ്ഥാനത്തുള്ളത്.
Content Highlights: T20 World Cup 2026, IND vs PAK: Ishan Kishan Surpasses Gautam Gambhir In Elite List, Misses Out On Virat Kohli's Record