ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ വിജയം ഇന്ത്യയ്ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തങ്ങള്‍ ആഗ്രഹിച്ച അതേ പ്രകടനമാണ് കളിക്കാന്‍ സാധിച്ചതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. കൊളംബോയിലെ മത്സരത്തിന് ശേഷം സംസാരിക്കവേയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതികരണം.
'ഈ വിജയം ഇന്ത്യയ്ക്ക് വേണ്ടിയാണ്. കളിക്കാന്‍ ആഗ്രഹിച്ച അതേ ബ്രാന്‍ഡ് ക്രിക്കറ്റ് തന്നെയാണ് ഞങ്ങള്‍ കളിച്ചത്. ഈ വിക്കറ്റില്‍ ആദ്യം ബാറ്റുചെയ്യുന്നതുതന്നെയായിരുന്നു നല്ല ഓപ്ഷന്. ഇഷാന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു വിക്കറ്റ് നഷ്ടമായതിന് ശേഷം ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. ഇഷാന് അത് ചെയ്ത രീതി വളരെ മികച്ചതായിരുന്നു', സൂര്യകുമാര്‍ പറഞ്ഞു.
Suryakumar Yadav said "This is for India". ♥️ pic.twitter.com/vSmvcfyTUl
ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ 61 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന് 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ഇഷാന് കിഷന് അര്‍ധ സെഞ്ച്വറി നേടി. 40 പന്തിൽ 77 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പാകിസ്താനെതിരായ വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു.
Content Highlights: IND vs PAK: Suryakumar Yadav dedicates Pakistan win in T20 World Cup 2026 to India