ബാബര്‍ ഇന്‍, ഹാരിസ് ഔട്ട്; വിവാദങ്ങള്‍ക്കിടെ ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പാകിസ്താന്‍

സൽമാൻ അലി ആ​ഗ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

ബാബര്‍ ഇന്‍, ഹാരിസ് ഔട്ട്; വിവാദങ്ങള്‍ക്കിടെ ടി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് പാകിസ്താന്‍
dot image

2026 ലെ ടി20 ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന ഭീഷണിക്കും വിവാദ​ങ്ങൾക്കുമിടയിൽ സ്ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്താൻ. സൽമാൻ അലി ആ​ഗ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് ഡയറക്ടറും പുരുഷ ദേശീയ സെലക്ഷൻ കമ്മിറ്റി അംഗവുമായ അഖിബ് ജാവേദ്, വൈറ്റ്-ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ, ടി20 ഐ ക്യാപ്റ്റൻ സൽമാൻ അലി ആഗ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ‌ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പാകിസ്താൻ ലോകകിരീടത്തിനായുള്ള പോരാട്ടത്തിന് ഇറങ്ങുന്നത്. പാകിസ്താനെ ഏഷ്യാ കപ്പ് ഫൈനലിലേക്ക് നയിച്ച സൽമാൻ അലി ആഗ ക്യാപ്റ്റനായി തുടരുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ എന്നിവരെ ഒഴിവാക്കി. ഹസൻ അലി, ഹുസൈൻ തലത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ്, സുഫിയാൻ മുഖീം എന്നിവരെയും ഒഴിവാക്കിയാണ് പാകിസ്താൻ സ്ക്വാഡിനെ പ്രഖ്യാപിച്ചത്.

അതേസമയം അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാന്‍, മുഹമ്മദ് നവാസ്, സെയ്ം അയൂബ്, ഷഹീൻ ഷാ അഫ്രീദി എന്നിവരുൾപ്പെടെ നിരവധി കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. ഏഷ്യാ കപ്പ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്താൻ സെലക്ടർമാർ ബാബർ അസമിനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചു. എന്നാൽ മുൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ലോകകപ്പ് ടീമിൽ ഇടം നേടിയിട്ടില്ല.

ടി20 ലോകകപ്പിനുള്ള പാകിസ്താൻ ടീം : സൽമാൻ അലി ആ​ഗ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദബ് ഖാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഉസ്മാൻ‌ താരിഖ്.

Content highlights: Babar Azam in, Haris Rauf out, PCB revealed Pakistan's 15-member squad for the T20 World Cup 2026

dot image
To advertise here,contact us
dot image