ഓസീസ് താരം ബൗണ്ടറിയടിച്ചു; പിന്നാലെ ശിവം ദുബെയെ നിർത്തിപ്പൊരിച്ച് സൂര്യകുമാര്‍ യാദവ്‌, വൈറല്‍

നാലാം ടി20യില്‍ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകള്‍ ദുബെ വീഴ്ത്തിയിരുന്നു

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20 പോരാട്ടത്തിൽ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ബാറ്റർമാരും ബോളർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് ഓസീസിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുചെയ്ത ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു.

ഇപ്പോഴിതാ മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെയോട് കയർത്ത് സംസാരിക്കുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓസീസ് താരം മാർകസ് സ്റ്റോയിനിസ് ശിവം ദുബെയുടെ പന്തിൽ‌ ബൗണ്ടറിയടിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. മത്സരത്തിൽ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാ‍ർഷിന്റെയും സൂപ്പർ താരം ടിം ഡേവിഡിന്റെയും വിക്കറ്റ് വീഴ്ത്തിയിട്ടും ക്യാപ്റ്റന്റെ ദേഷ്യത്തിന് ദുബെ ഇരയാവുകയായിരുന്നു.

ഓസ്ട്രേലിയയുടെ ബാറ്റിങ്ങിന്റെ 12-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. സൂപ്പർ താരം ടി ഡേവിഡിനെ പുറത്താക്കിയ ശിവം ദുബെ പിന്നാലെയെത്തിയ സ്റ്റോയിനിസിനെ തുടർച്ചയായ രണ്ട് ഡോട്ട് ബോളുകളിലൂടെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഓവറിലെ അവസാന പന്തിൽ‌ ദുബെയെ സ്റ്റോയിനിസ് ബൗണ്ടറിയിലേക്ക് പായിച്ചു. ഓഫ് സ്റ്റമ്പിന് പുറത്ത് ​ദുബെ എറിഞ്ഞ വൈഡ് ഷോർട്ട് ബോൾ സ്റ്റോയിനിസ് ബാക്ക്‌വേർഡ് പോയിന്റിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സൂര്യകുമാർ യാദവ് സൂര്യയോട് ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു.

Suryakumar Yadav looked disappointed with Shivam Dube when Marcus Stoinis smashed him for a four.PC: Jiostar#ShivamDube #SuryakumarYadav #AUSvsIND #T20I #Cricket pic.twitter.com/DVfwes2pwA

Skipper Suryakumar Yadav looks unhappy with Shivam Dube.📸: Jio Hotstar pic.twitter.com/sj2SA1xil9

അതേസമയം മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിർണായക പ്രകടനം പുറത്തെടുക്കാൻ ശിവം ദുബെയ്ക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി വണ്‍ഡൗണായി എത്തിയ ദുബെ 18 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മിച്ചല്‍ മാര്‍ഷിനെയും ടിം ഡേവിഡിനെയും പുറത്താക്കി ദുബെ തിളങ്ങി.

അതേസമയം മത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് ഓസീസിനെ തകർത്തത്. അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരുടെ മികച്ച ഓൾറൌണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുചെയ്ത ഓസ്ട്രേലിയ 119 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

Content Highlights: IND vs AUS: Suryakumar Yadav Blasts Shivam Dube Over Loose Delivery

To advertise here,contact us