ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ഈ മാസം 12 മുതൽ ആരംഭിക്കുന്നു. സ്കൂളുകളിലെ മിഡ്-ടേം അവധിക്കാലത്തോടനുബന്ധിച്ച് ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപ്പണിങ് വീക്ക്’ (Wildest Opening Week) എന്ന പ്രത്യേക ആഘോഷങ്ങളോടെയാണ് ഇത്തവണ പുതിയ സീസണിന് തുടക്കമാകുന്നത്.
ആദ്യവാരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വലിയൊരു അഡ്വഞ്ചർ സോൺ തന്നെ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സഫാരി ഫേസ് പെയിന്റിങ്, ക്ലേ മോഡലിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, വിവിധ തരത്തിലുള്ള ഗെയിമുകൾ തുടങ്ങി കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സഫാരി പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ ഫോട്ടോഗ്രാഫി, ആർട്ട് പ്രദർശനങ്ങൾ, സന്ദർശകർക്കായി നൽകുന്ന പ്രത്യേക സമ്മാനങ്ങൾ എന്നിവയും ഉദ്ഘാടന വാരത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വരുംദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരാണ് സഫാരി പാർക്കിലേക്ക് എത്തുമാറുള്ളത്.
Content Highlights: Dubai Safari Park will welcome visitors for Season 8 from October 12, coinciding with the school mid-term break. The October 12–18 Wildest Opening Week will feature special family activities, including the Little Explorers Base Camp for children.