റെക്കോർഡ് ഉയരത്തിൽ നിന്ന് താഴോട്ട്; യുഎഇയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം

2025ൽ ഇതുവരെ 25 ശതമാനം വർദ്ധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ ചാഞ്ചാട്ടം. രാവിലെ റെക്കോർഡ് വിലയിലേക്കുയർന്ന സ്വർണ വില വൈകുന്നേരമായപ്പോൾ മൂന്ന് ദിർഹത്തിനടുത്ത് കുറവ് രേഖപ്പെടുത്തി. 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് രാവിലെ 499 ദിർഹമായിരുന്നു വില. എന്നാൽ വൈകുന്നേരമായപ്പോൾ 24-കാരറ്റ് സ്വർണത്തിന് വില 496 ദിർഹവും 36 ഫിൽസുമാണ് വില.

സമാനമായി 22-കാരറ്റ് സ്വർണം ഗ്രാമിന് 457 ദിർഹമായിരുന്നു രാവിലെത്തെ വില. വൈകുന്നേരമായപ്പോൾ ഇത് 455 ദിർഹത്തിലേക്ക് വിലകുറഞ്ഞു. 21 കാരറ്റ് സ്വർണം ​ഗ്രാമിന് 436 ദിർഹമായിരുന്ന വില വൈകുന്നേരം 434 ദിർഹത്തിലേക്കെത്തി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 374 ദിർഹത്തിൽ നിന്ന് 372 ദിർഹമായി വിലകുറഞ്ഞു. 2025ൽ ഇതുവരെ 25 ശതമാനം വർദ്ധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം നാല് ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്.ഇതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കുറവ് ഉപഭോക്താക്കള്‍ക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതാണ്. രാജ്യാന്തര വിപണിയിലുള്ള സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് പ്രാദേശിക വിണിയിലും പ്രതിഫലിക്കുന്നത്.

Content Highlights: Gold prices fluctuate in the UAE, from record highs to record lows

To advertise here,contact us