സ്വർണ വില മുന്നോട്ടുതന്നെ; യുഎഇയിൽ ​ഗ്രാമിന് വില 450 ദിർഹത്തിലേക്കെത്തുമെന്ന് വിദ​ഗ്ധർ

സ്വർണവിലയിലുണ്ടായ ഈ കുതിപ്പ് യുഎഇയിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്

യുഎഇയിൽ സ്വർണവില ഇന്നും മുന്നോട്ട് തന്നെ. ഒരു ​ഗ്രാം സ്വർണത്തിൽ ഒരു ദിർഹത്തിന്റെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണം ഒരു ​ഗ്രാമിന് ഇന്ന് 333 ദിർഹവും 38 ഫിൽസുമാണ് വില. കഴിഞ്ഞ ദിവസത്തെ വിലയെക്കാൾ 48 ഫിൽസിന്റെ വർദ്ധനവാണ് ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു ​ഗ്രാം 21 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെത്തെ വിലയേക്കാൾ 56 ഫിൽസിന്റെ വർദ്ധനവാണ് 21 കാരറ്റ് സ്വർണത്തിനുണ്ടായത്. 388 ദിർഹവും 95 ഫിൽസുമാണ് 21 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവാണുണ്ടായത്. 59 ഫിൽസിന്റെ വർദ്ധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഉണ്ടായത്. ഇന്ന് 407 ദിർഹവും 47 ഫിൽസുമാണ് ഈ വിഭാ​ഗം സ്വർണത്തിന്റെ വില.

ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിലും സമാന സ്ഥിതിയാണുള്ളത്. ഏകദേശം 64 ഫിൽസിന്റെ വർദ്ധനവാണ് 24 കാരറ്റ് സ്വർണത്തിന്റെ വിലയിലുണ്ടായത്. 444 ദിർഹവും 51 ഫിൽസുമാണ് ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

അതിനിടെ സ്വർണവിലയിലുണ്ടായ ഈ കുതിപ്പ് യുഎഇയിൽ ആളുകളെ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെങ്കിൽ ഇപ്പോൾ സ്വർണം വാങ്ങണോയെന്നതാണ് ചിലരുടെ ആശങ്ക. മറുവശത്ത് വില ഇനി ഉയരാൻ സാധ്യതയില്ല എന്ന് മനസിലാക്കി സ്വർണം വിൽക്കണോ എന്നും ചിലർ ചിന്തിക്കുന്നുണ്ട്. യുഎഇയിൽ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഈയാഴ്ചയുടെ അവസാനം 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് ഏകദേശം 450 ദിർഹം വില വരുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

Content Highlights: Gold prices in Dubai soared again

To advertise here,contact us