യുഎഇക്ക് പിന്നാലെ ഒമാനിലും ചൂട് വര്‍ദ്ധിക്കുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ താപനില 41 ഡിഗ്രിക്ക് മുകളിലെത്തി. ഡിമാ മേഖലയില്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ താപനില. ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
ജലന്‍ ബാനി ബു ഹസ്സന്, അല്‍ അമരാത്ത്, സമൈല്‍,ഫഹൂദ്, മുഖ്ഷിന്‍ ,അസ് സുനൈന എന്നിവിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില. രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും താപനില ഗണ്യമായി ഉയരുകയാണ്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും കൂടുിമെന്നും കാലാവസ്ഥാ വിഗഗ്ധര്‍ വ്യക്തമാക്കി.
Content Highlights: Heat is intensifying in Oman as temperatures have crossed 41 degrees Celsius in several regions. Authorities have issued warnings amid rising summer conditions across the country.